പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്നും, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും, ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു.സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഹർഷിന സമരം തുടരുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൊലീസ് അന്വേഷണം നടക്കുകയല്ലേ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് വീണ ജോർജ്
