പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. അരിയിൽ ഷുക്കൂർ കൊലപാതകത്തിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു.
വിടുതൽ ഹർജിക്കെതിരെ അരിയിൽ ഷുക്കൂറിന്റെ മാതാവ്
