ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിൽ സവാളയുടെ മൊത്ത വ്യാപാരം വ്യാപാരികൾ നിർത്തിവെച്ചു. സവാള കയറ്റുമതിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കർഷകരുടെ നടപടി. സമരം നീണ്ടാൽ രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ 90 ശതമാനം ഉള്ളിയും ഉത്പാദിപ്പിക്കുന്ന നാസിക്കിൽ ഉള്ളി വ്യാപാരം പൂർണമായി നിർത്തിവെക്കുമ്പോൾ വലിയ വിലക്കയറ്റ ഭീഷണിയും നേരിടേണ്ടിവരുമെന്നാണ് സൂചന.
നാസിക്കിലെ വ്യാപാരികൾ സമരത്തിൽ
