ഇത് സങ്കടങ്ങളുടെ ദ്വീപാണ്. നിങ്ങള്‍ക്ക് അപരിചിതമായ മണല്‍വേവുകളുടെ തീരം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരുടെ നൂറായിരം നോവുകള്‍ പേറി കുതിക്കുന്നൊരു തീവണ്ടി. കണ്മുന്നില് ചിതറി വീഴുന്ന ജീവനുകള്‍ നേര്‍ക്കുനേര്‍ കാണേണ്ടി വരുന്ന ‘ലോക്കോ പൈലറ്റിന്റെ’ ഭൂമിയോളം കനമുള്ള മനസ്സ്, ഒന്നു ഓര്‍ത്തു നോക്കൂ. ‘വിത്തുകള്‍ മുള പൊട്ടുന്ന ഇടങ്ങളിലെ’ കുഞ്ഞുകരച്ചിലുകള്‍ കേട്ടു നോക്കൂ. മരണത്തിലേക്ക്, നടന്നടുക്കുന്നവന്റെ ഭീകരമായ ഏകാന്തതയെക്കുറിച്ച്, ‘അപൂര്ണവിരാമങ്ങളെ’ക്കുറിച്ച് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ വിചാരങ്ങളില്‍ നനവ് പടരുന്നുവെങ്കില്‍ ഈ പുസ്തകം വായിക്കാം. ‘സങ്കടദ്വീപ്’. അമല്‍ ഫെര്‍മിസ്. കൈരളി ബുക്സ്. വില 190 രൂപ.
സങ്കടദ്വീപ്
