ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ ഇന്നലെ 9 സൈനികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിരുന്നു. അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ. ആദരാഞ്ജലികൾ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമുവും , ലഡാക്കിലെ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായി അമിത് ഷായും, അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
സൈനിക വാഹനത്തിലുണ്ടായ അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാജ്യം
