എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ നാളെ മുതൽഏകീകൃത കുർബാന.അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കിൽ പരസ്യ കുർബാന ഉണ്ടാവില്ലെന്നും,അഭിപ്രായവ്യത്യാസം രൂക്ഷമെന്നും ഫാദർ ആന്റണി പൂതവേലിൽ.കനത്ത പൊലീസ് കാവലിലാണ് ഫാദർ ആന്റണി പൂതവേലിൽ വികാരിയായി ചുമതലയേറ്റത്. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ഫാദർ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല.
നാളെ മുതൽ ഏകീകൃത കുർബാന
