ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മാണം നിയമം ലംഘിച്ചെന്ന് വി.ഡി.സതീശന്. ഈ കെട്ടിടം ഇടിച്ചുനിരത്താന്‍ റവന്യുവകുപ്പ് തയാറാകണം. മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് കെട്ടിടനിര്‍മാണം. മൂന്നു നില കെട്ടിടത്തിന് നിർമ്മാണ അനുമതിയില്ല. ശാന്തൻപാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം . മാത്യു കുഴൽ നാടിനെ വിമർശിക്കുന്ന സിപിഎമ്മിന് നിയമം ലംഘിച്ച് എന്തുമാകാമോ എന്നും അദ്ദേഹം ചോദിച്ചു.
സിപിഎം ഓഫിസ് ഇടിച്ചു നിരത്തണമെന്ന് വിഡി സതീശന്
