മുതിര്ന്ന പൗരന്മാര്ക്ക് ഭക്ഷണം കുറയുന്നതുമൂലം പോഷണത്തില് കുറവു വരാം. ഇതു പരിഹരിക്കാന് ഭക്ഷണക്രമീകരണം ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, തളര്ച്ച, ശേഷിക്കുറവ് തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാന് ഭക്ഷണക്രമീകരണത്തിലൂടെ സാധിക്കും. ശരീരബലം കുറയുന്നതുകൊണ്ടു വ്യായാമം കുറയാം. അതിനാല്, ശരീരത്തിന് വേണ്ടത്ര ഊര്ജവും പോഷണവും നല്കുന്ന ഭക്ഷണങ്ങള് വേണം കഴിക്കാന്. പ്രോട്ടീന്, വൈറ്റമിന്, ഫൈബര്, മിനറല്സ്, കാര്ബോഹൈഡ്രേറ്റ്സ് എന്നിവയുടെ ശരിയായ അളവ് നിശ്ചയിച്ചു കഴിക്കണം. മത്സ്യം, മാംസം, പയറിനങ്ങള് എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തുക. കാര്ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കാം. കാല്സ്യം ലഭിക്കാന് പാലും പാലുല്പന്നങ്ങളും ഉള്പ്പെടുത്താം. മിനറല്സിനായി പച്ചക്കറികളും ഇലക്കറികളും ഉള്പ്പെടുത്തുക. വൈറ്റമിനുകള് ലഭിക്കാന് പഴങ്ങള് കഴിക്കുക. ദിവസത്തില് ഒന്നര ലീറ്റര് മുതല് രണ്ടു ലീറ്റര് വരെ വെള്ളം കുടിക്കുക. വിദഗ്ധ ഡോക്ടറുടെ നിര്ദേശപ്രകാരം രോഗങ്ങള്ക്ക് അനുസൃതമായി ആഹാരങ്ങളുടെ അനുപാതത്തില് മാറ്റം വരുത്തുക. ശരിയായ ഭക്ഷണത്തിനൊപ്പം വ്യായാമവും ഉണ്ടായാല് ആരോഗ്യകാര്യത്തില് ആശങ്ക വേണ്ട.
ഭക്ഷണം കുറയുന്നതുമൂലം പോഷണത്തില് കുറവു വരാം
