ഇന്നലെ കാർഗിലിലെ ദ്രാസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും,ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദ്രാസിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കാർഗിലിൽ കനത്ത സുരക്ഷ
