ഓണക്കാലത്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ നിരവധി ഓഫറുകളാണ് നല്‍കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.20% അധിക പലിശ ഹ്രസ്വ കാലത്തേ സ്പെഷ്യല്‍ എഡിഷന് പദ്ധതിയിലൂടെ എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പുതിയ പലിശ നിരക്ക് 35 മാസം മുതല്‍ 55 മാസത്തേക്ക് 7.20-7.25% ആണ്. മുതിര്‍ന്ന പൗരന്മാര്ക്ക് രണ്ടുകോടി രൂപവരെ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.5% അധിക പലിശ നല്‍കും. ഫെഡറല്‍ ബാങ്ക് ആഗസ്റ്റ് 15 മുതല്‍ സ്ഥിര നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 13 മാസ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.30%, മുതിര്‍ന്ന പൗരന്മാര്ക്ക് 8.07% ലഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.15% പലിശ വാഗ്ദാനം ചെയ്യുന്നു. ഡിസ്കൗണ്ടില്‍ ഉത്പന്നങ്ങള്‍, യാത്ര ടിക്കറ്റുകള്ആഭരണങ്ങളും ഗൃഹോപകരണങ്ങളും മറ്റു ഉത്പന്നങ്ങളും വാങ്ങുമ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 30% ഡിസ്കൗണ്ട് ലഭിക്കും. ഫെഡറല്‍ ബാങ്ക് വീസ കാര്‍ഡ് ഉപയോഗിച്ച് ആഭ്യന്തര വിമാന യാത്ര ടിക്കെറ്റ് ബുക്ക് ചെയ്യുമ്പോള്‍ 800 രൂപവരെ കിഴിവ് ലഭിക്കുന്നു. കാനറാ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 15 മുതല്‍ 30% വരെ കിഴിവ് നല്‍കും. ഐ.സി.ഐ.സി.ഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് യാത്ര ടിക്കറ്റ്, ഇലക്ട്രോണിക്സ്, ഓണ്‍ലൈന്‍ ഭക്ഷണം, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് ലഭിക്കും. എസ് ബി ഐ യോനോ ആപ്പ് വഴി യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ചില ബ്രാന്‍ഡഡ് ഇലക്ട്രോണിക്സ് വാങ്ങുമ്പോഴും കിഴിവുകള്‍ നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ സ്ഥിര പലിശ നിരക്കില്‍ കാര്‍ വായ്പ നല്കി തുടങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓണം പ്രമാണിച്ച് പുതിയ കാര്‍ വായ്പകള്‍ 8.75% പലിശക്ക് നിരക്ക് മുതല്‍ നല്കുന്നു. പ്രോസസ്സിംഗ് ഫീസില്‍ 50% ഇളവും നല്കുന്നു. വാഹന വിലയുടെ 100% തുകയും വായ്പയായി നല്‍കും.
ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ബാങ്കുകള്‍
