പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകി. പ്രമുഖ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു
