ഐഎന്എല് ജില്ലാ ഭാരവാഹികള്ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില് പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്.മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതി. മന്ത്രിയോടൊപ്പം സൊസൈറ്റി ഭാരവാഹികള് നില്ക്കുന്ന ചിത്രമടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചതെന്ന് പരാതിക്കാര് ആരോപിക്കുന്നു. കാരിക്കുഴിയിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മൊത്തം പദ്ധതി ചെലവിന്റെ നാലിലൊരു ഭാഗം അപേക്ഷകര് നല്കണമെന്നും ബാക്കി സൊസൈറ്റി വായ്പ നല്കുമെന്നുമായിരുന്നു അവകാശവാദം.
മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഐഎൻഎൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി
