ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങള്‍കൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകള്‍കൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് മനുഷ്യജീവിതത്തിലേക്ക് ഇവിടെ എഴുത്തുകാരന് ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളില്‍ ഈര്‍പ്പം പടര്‍ത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തില്‍ കൂലം കുത്തിമറിയുന്നു. ‘പുഴയില്‍ നിന്ന് കിട്ടിയത്’. സി രാധാകൃഷ്ണന്. എച്ആന്‍ഡ്സി ബുക്സ്. വില 152 രൂപ.
പുഴയില്‍ നിന്ന് കിട്ടിയത്
