പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് കോട്ടയം ആര്‍ഡിഒ മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവര്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. ഇവരെ കണ്ട ശേഷമാണ് ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തി ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതോടൊപ്പം സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്. വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.
ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
