അരിമ്പൂർ സ്വദേശി ഷൈൻ ബൈക്കപകടത്തില്‍ മരിച്ചതല്ലെന്നും ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവാവിന്റെ ഇളയ സഹോദരനും സുഹൃത്തും പിടിയിലായി. പതിമൂന്നാം തീയതി രാത്രി തൃശൂർ നഗരത്തിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഷൈൻ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. പാതിവഴിയിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് ഉണ്ടായ തർക്കത്തിനിടെ സഹോദരൻ ഷെറിൻ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചുവീഴ്ത്തി. പിന്നാലെ ഇവർ അപകടം സംഭവിച്ചതായി പൊലീസിൽ അറിയിക്കുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്ക് അടിയേറ്റതായി കണ്ടെത്തിയത്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 15
*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾മണിപ്പൂരില്‍ സമാധാനം വേണമെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ്. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അധ്വാനിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കലാപം ആരംഭിച്ച് മൂന്നര മാസമായിട്ടും പാര്‍ലമെന്റില്‍പോലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതു വിവാദമായിരുന്നു. […]
ഓണത്തിന് മുമ്പ് വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ബോണസും ഓണം അഡ്വാന്‍സുമെല്ലാം മുന്‍വര്‍ഷത്തെ പോലെ കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് വീണ്ടും കടമെടുക്കേണ്ടി വരുന്നത്. ട്രഷറി നീക്കിയിരിപ്പും അവശേഷിക്കുന്ന ചെലവും എല്ലാം കണക്കുകൂട്ടി നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഓണക്കാല ചെലവിനായി കഴിഞ്ഞയാഴ്ച 1000 കോടി കടമെടുത്തിരുന്നു. ഇതേസമയം അസാധാരണ പ്രതിസന്ധി പരിഗണിച്ച് കേരളത്തിന് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വായ്പാ പരിധി ഒരു ശതമാനം വര്‍ധിപ്പിച്ചു തരണം എന്നാണ് ആവശ്യം.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല മറുപടി നല്‍കിയിട്ടില്ല.
ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു
ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി 15.88% ഇടിഞ്ഞ് 32.25 ബില്യണ്‍ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 38.34 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ കുറവ്. ജൂണില്‍ ചരക്ക് കയറ്റുമതി 32.97 ബില്യണ്‍ ഡോളറായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ കയറ്റുമതി 14.5% ഇടിഞ്ഞ് 136.22 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതിയും 13.79% ശതമാനം ഇടിഞ്ഞ് 213.2 ബില്യണ്‍ ഡോളറായി. ജൂലൈയില്‍ ഇറക്കുമതി 52.92 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ മാസം ഇറക്കുമതി 53.10 ബില്യണ്‍ ഡോളറായിരുന്നു. […]
എക്‌സില്‍ ഇനി വീഡിയോ കോളും!
പേരു മാറ്റത്തിന് പിന്നാലെ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ എക്‌സ്. ഫെയ്‌സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകള്‍, യുട്യൂബിലേതു പോലെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എന്നിവ. കൂടാതെ പരസ്യവരുമാനത്തിന്റെ ഓഹരി വെരിഫൈഡ് ഉപയോക്താക്കളുമായി പങ്കിടാനും തുടങ്ങി. വാട്‌സാപ് ഉള്‍പ്പെടെയുള്ള മെസഞ്ചര്‍ ആപ്പുകളോടു മത്സരിക്കാന്‍ വീഡിയോ കോള്‍ സംവിധാനമാണ് അടുത്തതായി അവതരിപ്പിക്കുന്നത്. വീഡിയോ കോള്‍ വൈകാതെ ട്വിറ്ററില്‍ അവതരിപ്പിക്കുമെന്ന് സിഇഒ ലിന്‍ഡ യാക്കരിനോ ആണ് അറിയിച്ചത്. വാട്‌സാപ്പില്‍ നിന്നു വ്യത്യസ്തമായി ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ ട്വിറ്ററിലുള്ള മറ്റുള്ളവരുമായി […]
ജവാന്‍’ സിനിമയിലെ റൊമാന്റിക് ഗാനം ‘ചലേയാ’
ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ഷാറുഖ് ഖാനെ പ്രണയിച്ച് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. ഇരുവരും ഒന്നിച്ചെത്തുന്ന ‘ജവാന്‍’ സിനിമയിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി. ‘ചലേയാ’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ‘ചലേയാ’ ആണെന്ന് കഴിഞ്ഞ ദിവസം ഷാറുഖ് എക്‌സില്‍ പങ്കുവച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേര്‍ന്നു പാടിയിരിക്കുന്നത് ചിത്രത്തിന്റെ കമ്പോസര്‍ അനിരുദ്ധ് തന്നെയാണ്. അര്‍ജിത് സിങും ശില്‍പ റാവുവുമാണ് ഹിന്ദി വേര്‍ഷന്‍ […]
‘ദ വാക്‌സിന്‍ വാര്‍’ ടീസര്‍ പുറത്തുവിട്ടു
ലോകം ഭയപ്പെട്ടിരുന്ന മഹാമാരിയായിരുന്നു കൊവിഡ്. വാക്‌സിസിനുകളിലൂടെയും ചില നിയന്ത്രണങ്ങളിലൂടെയും മഹാമാരിയെ തടഞ്ഞതില്‍ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് അഭിപ്രായങ്ങളുണ്ടായി. അക്കഥ പ്രമേയമമായി എത്തുകയാണ് പുതിയ ചിത്രമായ ‘ദ വാക്‌സിന്‍ വാര്‍’. ‘കശ്മീര്‍ ഫയല്‍സി’ന്റെ സംവിധായകന്റെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു. കൊവാക്‌സിന്‍ നിര്‍മിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് ടീസറില്‍ കാണുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്ന് പ്രഖ്യാപിക്കുമ്പോള്‍ വെളിപ്പെടുത്തിയിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 28നാണ് റിലീസ് ചെയ്യുക. പല്ലവി ജോഷി, നാനാ […]
വിആര്‍ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനുമായി ബിഎംഡബ്ല്യു കാറുകള്‍!
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഐ7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ ഐ7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആര്‍ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. മികച്ച ബ്രേക്കിങ് സംവിധാനമുള്ള 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ […]
സിനിമയുടെ ഭാവനാ ദേശങ്ങള്‍
2023 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്ര ഗ്രന്ഥം. സെല്ലുലോയ്ഡില്‍ നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കൃതി. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ […]
ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കണം!
ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കണം. സാവധാനത്തില്‍ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാന്‍, ഒറ്റയടിക്ക് വിഴുങ്ങുന്നത് ഒഴിവാക്കണം. ടിവി കണ്ടും ഫോണ്‍ നോക്കിയിരുന്നുമൊക്കെ ഭക്ഷണം വിഴുങ്ങുകയാണ് പലരുടെയും ശീലം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കണം. ദഹനപ്രക്രിയയുടെ തുടക്കം വായിലാണ് നടക്കുന്നത്. ഭക്ഷണം ചെറിയഭാഗങ്ങളാക്കാനാണ് നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയുന്നത്. ഇത് അന്നജത്തെ ഷുഗര്‍ ആയി മാറ്റുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം എളുപ്പമാകും. ദഹനപ്രക്രിയ വേഗത്തിലാക്കാനും ഇത് സഹായിക്കും. […]
