ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കണം. സാവധാനത്തില്‍ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാന്‍, ഒറ്റയടിക്ക് വിഴുങ്ങുന്നത് ഒഴിവാക്കണം. ടിവി കണ്ടും ഫോണ്‍ നോക്കിയിരുന്നുമൊക്കെ ഭക്ഷണം വിഴുങ്ങുകയാണ് പലരുടെയും ശീലം. നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കണം. ദഹനപ്രക്രിയയുടെ തുടക്കം വായിലാണ് നടക്കുന്നത്. ഭക്ഷണം ചെറിയഭാഗങ്ങളാക്കാനാണ് നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയുന്നത്. ഇത് അന്നജത്തെ ഷുഗര്‍ ആയി മാറ്റുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം എളുപ്പമാകും. ദഹനപ്രക്രിയ വേഗത്തിലാക്കാനും ഇത് സഹായിക്കും. ഭക്ഷണം ചവച്ച് തുടങ്ങുമ്പോള്‍തന്നെ തലച്ചോര്‍ വയറ്റിലേക്ക് ചില സിഗ്നലുകള്‍ അയക്കും. മാത്രമല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില ഡൈജസ്റ്റീവ് ജ്യൂസുകളെ പുറന്തള്ളാന്‍ തലച്ചോറ് നിര്‍ദേശം ലഭിക്കുകയും ചെയ്യും. വേഗത്തില്‍ ഭക്ഷണം ചവയ്ക്കുമ്പോള്‍ വയര്‍ നിറഞ്ഞു എന്ന് തലച്ചോറിന് മനസ്സിലാകുക പ്രയാസമായിരിക്കും. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. അതേസമയം, സാവധാനത്തില്‍ ഭക്ഷണം കഴിച്ചാല്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാം. അതുമാത്രമല്ല സാവധാനത്തില്‍ കഴിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന കലോറിയുടെ അളവും കുറവായിരിക്കും. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതുവഴി വായുകോപം, വയറിനു കനം തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകും.
ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കണം!
