വിവാഹമണ്ഡപത്തിലേക്കു നടന്നെത്തുന്ന വധൂവരന്മാര്. വധുവിന്റെ തോഴിമാര് ഇരുവരേയും തടഞ്ഞു. തോഴിമാരെന്നു പറഞ്ഞാല്‍ ഉറ്റവരായ കസിന് സിസ്റ്റേഴ്സും അടുത്ത ചങ്ങാതിമാരുംതന്നെ. അവര്‍ വലിയൊരു കരാര്‍ രേഖ ഉയര്‍ത്തിപ്പിടിച്ചാണു വരനെ തടഞ്ഞത്. ആ കരാര്‍രേഖയില്‍ വരന് ഒപ്പുവച്ചാലേ വധൂവരന്മാരെ വിവാഹ മണ്ഡപത്തിലേക്കു കയറാന്‍ അനുവദിക്കൂവെന്ന് അവര്‍ പറഞ്ഞു. വധു കാജലിനെ പൊന്നുപോലെ സംരക്ഷിച്ചുകൊള്ളാമെന്നും ഉപാധികളില്ലാതെ സ്നേഹിച്ചുകൊള്ളാമെന്നും ഓരോ വര്‍ഷവും മൂന്ന് അവധിക്കാല ആഘോഷങ്ങള്‍ നടത്താമെന്നുമാണ് വമ്പന്‍ കരാര്‍ രേഖയില്‍ എഴുതിയിരിക്കുന്നത്. വരന് ഒന്നും വായിച്ചുനോക്കുകപോലും ചെയ്യാതെ കരാറില്‍ ഒപ്പുവച്ചു. ഇരുവരും വേദിയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണു പ്രചരിക്കുന്നത്. ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഒപ്പിട്ടാല്‍ കെട്ടാം
