തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇഡി. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥർ ഞായറാഴ്ച ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽവെച്ച് അശോകിനെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് ഇറക്കി.
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ് 4,000 രൂപ
സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് കെപിസിസി പ്രസിഡന്റ്
സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്‍എസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാമെന്നും ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്താണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളിയില്‍ പൂർണ്ണ ശുഭാപ്തി വിശ്വാസമാണ് ഉള്ളത്. ജനങ്ങളുടെ പൾസ് കോണ്‍ഗ്രസ് തൊട്ടറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്നവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും.ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
ആഹ്വാനവുമായി സൗദി മതകാര്യ മന്ത്രി
സൗദിയിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഇടപെടൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്.പരസ്പര സഹവർത്തിത്വം, സഹിഷ്ണുത എന്നിവയ്ക്കൊപ്പം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളും രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.
നിരീക്ഷണവുമായി സുപ്രീം കോടതി
ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കേണ്ടതാണ് പക്ഷേ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും നേരിടേണ്ടിവരില്ലെന്ന് മന്ത്രി
അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വിഎൻ വാസവൻ. റോഡിൽ അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടന്ന രണ്ടു പേരെ ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാത്തതിനെ കുറിച്ചുള്ള വിവരം മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. മന്ത്രിയും പുതുപ്പള്ളി സ്ഥാനാർത്ഥി ജെയ്ക് സി തോമസും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ
സ്പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസംഗത്തെ തുടർന്നുണ്ടായ മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും ,യുഡിഎഫ് എൽഡിഎഫ് നേതാക്കൾ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയിൽ വിവാദം ചർച്ചയാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയായ ലിജിൻ ലാൽ നിലവില്‍ ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ്.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 14
*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കേരളത്തിലെ ഒമ്പതു പേര്‍ക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. രാജ്യത്ത് 954 പൊലീസുകാര്‍ക്കാണ് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ എസ്പി ആര്‍ മഹേഷിനു ലഭിച്ചു. എസ്പി സോണി ഉമ്മന്‍ കോശി, ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സിഐ ജി.ആര്‍ അജീഷ്, എഎസ്ഐ ആര്‍ ജയശങ്കര്‍, എഎസ്ഐ ശ്രീകുമാര്‍, എന്‍ ഗണേഷ് കുമാര്‍, പി.കെ സത്യന്‍, എന്‍.എസ് രാജഗോപാല്‍, എം ബിജു പൗലോസ് […]
ഉറപ്പ് നൽകി എംകെ സ്റ്റാലിൻ
ഏതാനും മാസങ്ങൾക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറുപ്പുനൽകി. ആത്മഹത്യാ പ്രവണതകൾ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തമിഴ്നാട്ടിൽ നിറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിൽ വിദ്യാർത്ഥികളോടായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
