സ്പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസംഗത്തെ തുടർന്നുണ്ടായ മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും ,യുഡിഎഫ് എൽഡിഎഫ് നേതാക്കൾ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയിൽ വിവാദം ചർച്ചയാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയായ ലിജിൻ ലാൽ നിലവില് ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ്.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്.
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ
