അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വിഎൻ വാസവൻ. റോഡിൽ അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടന്ന രണ്ടു പേരെ ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാത്തതിനെ കുറിച്ചുള്ള വിവരം മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. മന്ത്രിയും പുതുപ്പള്ളി സ്ഥാനാർത്ഥി ജെയ്ക് സി തോമസും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും നേരിടേണ്ടിവരില്ലെന്ന് മന്ത്രി
