ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഹിമാചലിലെ സോളൻ ജില്ലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഇതുവരെ 14 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലാ അധികൃതർ ഏഴ് മരണങ്ങൾ ഇതു വരെ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. വിവിധ ഇടങ്ങളിലായി ധാരാളം പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഹിമാചലിൽ മേഘവിസ്ഫോടനം
