Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ വീണ്ടും സർക്കാർ ഗവർണർ പോര്

കുളം കലക്കി മീൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി എം സുബ്രമണ്യൻ.നീറ്റ് പരീക്ഷക്കെതിരെ തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവന പരിഹാസ്യമാണെന്നും തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യൻ. ബില്ല് രാഷ്ട്രപതിയുടെ പരിഗണനിയിലാണെന്നും ഗവർണർക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. മുൻപ് നടന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 13

*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വേണമെന്ന് മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ എന്ന തോതില്‍ 140 കാമറകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് കമ്പനി മാസപ്പടി നല്‍കിയെന്ന കണ്ടെത്തല്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണങ്ങളല്ല, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയങ്കഗാന്ധിക്കെതിരെ മധ്യപ്രദേശില്‍ കേസ്

കോണ്‍ട്രാക്ടർമാരില്‍ നിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ച പ്രിയങ്കഗാന്ധിയും കമല്‍നാഥും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മധ്യപ്രദേശില്‍ കേസ്. ആരോപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജമായ പരാതി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി . രാഹുല്‍ഗാന്ധി നുണ പറയുമ്പോള്‍ പ്രിയങ്ക തെറ്റായ വിവരം ട്വീറ്റ് ചെയ്യുന്നുവെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്ത മിശ്ര പറഞ്ഞു.

Posted inബിസിനസ്സ്

നിറവും ലോഗോയും യൂണിഫോമും റീബ്രാന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ!

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സമ്പൂര്‍ണമായി റീബ്രാന്‍ഡ് ചെയ്തു. നിറവും ലോഗോയും യൂണിഫോമും ഉള്‍പ്പടെ മാറും. ചുവപ്പ്, സ്വര്‍ണം, പര്‍പ്പിള്‍ നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ലോഗോ പുറത്തിറക്കി. എയര്‍ക്രാഫ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോമും കൊണ്ടുവന്നിട്ടുണ്ട്. ‘ദ വിസ്ത’ എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബര്‍ മുതലാവും പുതിയ ലുക്കില്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുക. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ […]

Posted inടെക്നോളജി

മള്‍ട്ടി-അക്കൗണ്ട് ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഇനി മുതല്‍ ഒരു വാട്‌സ്ആപ്പില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാം. അതിനായി മള്‍ട്ടി-അക്കൗണ്ട് ഫീച്ചറുമായാണ് വാട്ട്സ്ആപ്പ് എത്തുന്നത്. വാട്‌സ്ആപ്പിലേക്ക് അധിക അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റ 2.23.17.8 പതിപ്പിലൂടെ വാട്ട്സ്ആപ്പ് ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഒരു കൂട്ടം ബീറ്റ ടെസ്റ്ററുകള്‍ക്ക് മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ ലഭിക്കുമെന്നും പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വാട്‌സ്ആപ്പില്‍ അധിക അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ എങ്ങനെയെയായിരിക്കുമെന്ന് നോക്കാം. സെറ്റിംഗ്‌സില്‍ ക്യുആര്‍ […]

Posted inവിനോദം

ജീത്തു ജോസഫ്-മോഹന്‍ലാല്‍ പുതിയ ചിത്രം ‘നേര്’

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘നേര്’ എന്നാണ് ചിത്രത്തിന്റെ പേര്. അന്ധരായ ആളുകള്‍ക്ക് വേണ്ടിയുള്ള ബ്രെയ്ല്‍ ലിപിയില്‍ എഴുതിയ ഒരു ബുക്കും നീതി ദേവതയുടെ ശില്‍പ്പവുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. അന്ധനായ ഒരു കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ‘ദൃശ്യം 2’വില്‍ വക്കീല്‍ ആയി എത്തിയ ശാന്തി മായാദേവി, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. […]

Posted inവിനോദം

ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ ആദ്യദിനം നേടിയത് 33 കോടി!

തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് എത്തിയതോടെ രണ്ട് ദിനം കൊണ്ട് 150 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് രജനികാന്തിന്റെ ‘ജയിലര്‍’. ഇതോടെ ജയിലറിന് ഒപ്പം പുറത്തിറങ്ങിയ ചിത്രങ്ങള്‍ കാണാന്‍ വലിയ തോതില്‍ ആളുകള്‍ എത്തുന്നില്ല. എന്നാല്‍ തെലുങ്കില്‍ ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ ചലനം സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി നായകനായ ഏറ്റവും പുതിയ ചിത്രം ഭോലാ ശങ്കര്‍ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ആഗോള ബോക്സോഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ […]

Posted inഓട്ടോമോട്ടീവ്

ജൂലൈ വില്‍പനയില്‍ ബെന്‍സിനെ പിന്നിലാക്കി ബി.എം.ഡബ്ല്യു

ഇന്ത്യയിലെ ആഡംബര കാറുകളുടെ ജൂലൈയിലെ വില്‍പനയില്‍ മെഴ്സിഡെസ്-ബെന്‍സിനെ പിന്നിലാക്കി ഒന്നാംസ്ഥാനം നേടി ബി.എം.ഡബ്ല്യു. ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,097 കാറുകളാണ് ബി.എം.ഡബ്ല്യു കഴിഞ്ഞമാസം ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ വിറ്റഴിച്ചത്. 2022 ജൂലൈയില്‍ വില്‍പന 932 കാറുകളായിരുന്നു. ഇക്കുറി വര്‍ദ്ധന 18 ശതമാനം. രണ്ടാംസ്ഥാനത്തായ മെഴ്സിഡെസ്-ബെന്‍സിന്റെ കഴിഞ്ഞമാസത്തെ വില്‍പന 4.5 ശതമാനം നഷ്ടത്തോടെ 1,019 കാറുകളാണ്. 2022 ജൂലൈയില്‍ കമ്പനി 1,067 കാറുകള്‍ വിറ്റഴിച്ചിരുന്നു. 92 വൈദ്യുത കാറുകള്‍ ബി.എം.ഡബ്ല്യു […]

Posted inപുസ്തകങ്ങൾ

കഴുകുകളുടെ ഗീതകങ്ങള്‍

താന്‍ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാള്‍ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാര്‍ക്ക് വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവര്‍ക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തില്‍ നിന്ന് കുതറിമാറുകയാണ്. അതേസമയം അവനവന്റെ ബോധ്യപ്പെടല്‍ അല്ലെങ്കില്‍ ബോധ്യപ്പെടാതിരിക്കല്‍ എന്ന സമസ്യയെ പദാനുപദം പിന്തുടരുകയും ചെയ്യുന്നു. ഈ നോവല്‍ നമ്മുടെ ഭാഷയില്‍ ഒരു പരീക്ഷണവസ്തുവായിരിക്കുന്നതിനാല്‍ നോവലിസ്റ്റിനൊപ്പം ഞാനും സന്തോഷിക്കുന്നു. വായനക്കാരന് വായിക്കപ്പെടാനുള്ളത് അവന്റെ സ്വന്തം ലോകമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. നോവല്‍ വായിക്കുന്നവനാണ് അത് […]