മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. മുൻപ് നടന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്
