അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ മൂന്നിലെ 15 നിലകളുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ചയാണ് തീപടര്‍ന്നു പിടിച്ചത്. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അജ്മാന് പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. എല്ലാ താമസക്കാരെയും പരിക്കേല്‍ക്കാതെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ തീപിടിത്തത്തില്‍ 16 അപ്പാര്‍ട്ട്മെന്റുകള്‍ക്കും 13 വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്.
യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം
