അഴിമതി വെച്ചുപൊറുപ്പിക്കാത്ത ഇന്ത്യയുടെ സമീപനം അന്താരാഷ്ട്ര സമീപനത്തോട് ഒത്തുപോകുന്നതാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള അവസരമാണ് ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലൂടെ രാജ്യത്തിന് ലഭിച്ചതെന്നും, യോഗത്തിൽ സ്വത്ത് കണ്ടുകെട്ടൽ, പരസ്പര നിയമ സഹായം എന്നീകാര്യങ്ങളിൽ പുരോഗതിയുണ്ടാകാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജനപക്ഷ സമീപനത്തിന്റെ ആണിക്കല്ല് അഴിമതി നിർമാർജനമാണെന്ന് കേന്ദ്രമന്ത്രി
