സഖ്യകക്ഷിയായ എംഎൻഎഫ് അഥവാ മിസോ നാഷണല്‍ ഫ്രണ്ട് ആണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങുന്നത്. മണിപ്പൂരിലെ കേന്ദ്രസർക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് എംഎൻഎഫിന് ഉള്ളത്. നിലവിൽ മിസോറാമിലെ ഭരണകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ട്. കഴിഞ്ഞ മാസം നടന്ന എൻഡിഎ യോഗവും എംഎൻഎഫ് ബഹിഷ്കരിച്ചിരുന്നു.
താൻ യാതൊരു വിമത നീക്കവും നടത്തിയിട്ടില്ലെന്ന് നിബു ജോൺ
ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ നിബു ജോണിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു വിവരം. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം തന്നെ വാർത്ത നിഷേധിച്ചല്ലോയെന്നും കൂട്ടിച്ചേർത്തു.
നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ
തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയുണ്ടെന്ന് സമരസമിതി
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന പൊലിസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സമരസമിതി. മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയത് എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. മിനിമോള്‍ മാത്യുവിനെ ആയിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തത് മറ്റൊരു റേഡിയോളജിസ്റ്റായ ഡോ സലീമാണ്. അവസാനനിമിഷം ആളുമാറിയത് സംശയങ്ങളുയര്‍ത്തുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 10
*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾മലപ്പുറം താനൂരില്‍ പോലീസ് അറസ്റ്റു ചെയ്ത താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. മയക്കുമരുന്നു കേസില്‍ താമിര്‍ ജിഫ്രി അടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ എസ്ഐ അടക്കം എട്ടു പോലീസുകാര്‍ സസ്പെന്‍ഷനിലാണ്. ◾പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ […]
അദാനി പോര്‍ട്‌സിന്റെ അറ്റാദായത്തില്‍ വര്‍ധന
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2114.72 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 82.57 ശതമാനം അധികം. അറ്റാദായത്തില്‍ 70 ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം 23.51 ശതമാനം ഉയര്‍ന്ന് 6247.55 കോടി രൂപയായപ്പോള്‍ ഏകീകൃത എബിറ്റ ഫോറകെസ് സ്വാധീനം ഉള്‍പ്പടെ 80 ശതമാനം നേട്ടത്തില്‍ 3765 കോടി രൂപയായി. വരുമാനത്തില്‍ 15-20 ശതമാനം വര്‍ദ്ധന മാത്രമാണ് കണക്കുകൂട്ടിയിരുന്നത്. തുറമുഖ വ്യവസായത്തിലെ എബിറ്റ […]
കെഎസ്എഫ്ഇ മെഗാ നറുക്കെടുപ്പ് നടന്നു
കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ മെഗാ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. മെഗാ നറുക്കെടുപ്പില്‍ ഒരു കോടി രൂപയുടെ ഫ്‌ളാറ്റിന് കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ കരവാളൂര്‍ ശങ്കര വിലാസം വീട്ടില്‍ റിട്ട. എസ്‌ഐ ജയകുമാര്‍ ടി എസ് (ചിട്ടി 6/ 2023-13) അര്‍ഹനായി. കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ സനില്‍, […]
തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജെന്റില്‍മാന്‍ 2’വിന്റെ മോഷന്‍ പോസ്റ്റര്‍
തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇപ്പോഴിതാ ‘ജെന്റില്‍മാന്‍ 2’വിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവ് എം എം. കീരവാണിയാണ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ‘ ആഹാ കല്യാണം’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ എ. ഗോകുല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. കെ ടി കുഞ്ഞുമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. […]
ധ്യാന്‍ ശ്രീനിവാന്റെ ‘ജയിലര്‍’ റിലീസ് മാറ്റി
രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തിന്റെ റിലീസിനിടെ ധ്യാന്‍ ശ്രീനിവാന്റെ ‘ജയിലര്‍’ റിലീസ് മാറ്റി. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞ് മലയാള ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു. ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് സക്രീര്‍ മഠത്തില്‍ ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞത്. ചിത്രത്തിന്റെ റിലീസ് […]
എസ്പി 160 കമ്മ്യൂട്ടര്‍ ബൈക്കിന്റെ വിലകള്‍ പ്രഖ്യാപിച്ച് ഹോണ്ട
പുതിയ എസ്പി 160 കമ്മ്യൂട്ടര്‍ ബൈക്കിന്റെ വിലകള്‍ പ്രഖ്യാപിച്ച് ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ. യഥാക്രമം 1,17,500 രൂപയും 1,21,900 രൂപയും വിലയുള്ള സിംഗിള്‍ ഡിസ്‌ക്, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റുകള്‍ മോഡല്‍ ലൈനപ്പില്‍ ഉള്‍പ്പെടുന്നു. എല്ലാ വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്. ബൈക്കിന് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മൂന്നാമത്തെ 160 സിസി ഓഫറാണിത്. കമ്പനിയുടെ ഉല്‍പ്പന്ന നിരയില്‍ യുണികോണിനും […]
