കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022, ലോ കീ ക്യാമ്പയിന് എന്നിവയുടെ മെഗാ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. മെഗാ നറുക്കെടുപ്പില്‍ ഒരു കോടി രൂപയുടെ ഫ്ളാറ്റിന് കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ കരവാളൂര്‍ ശങ്കര വിലാസം വീട്ടില്‍ റിട്ട. എസ്ഐ ജയകുമാര്‍ ടി എസ് (ചിട്ടി 6/ 2023-13) അര്‍ഹനായി. കെഎസ്എഫ്ഇ ചെയര്മാന് വരദരാജന്, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ സനില്‍, ഡയറക്ടര്‍ബോര്‍ഡ് അംഗം ഡോ. കെ.ശശികുമാര്‍, സംസ്ഥാന ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്കപൂര്‍ എം എന്നിവര്‍ സന്നിഹിതരായിരുന്നു.
കെഎസ്എഫ്ഇ മെഗാ നറുക്കെടുപ്പ് നടന്നു
