ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്.ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന്‍ മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. രാവണന്റെ അഹങ്കാരം ലങ്കയെ ചാമ്പലാക്കി. മോദിയുടെ അഹങ്കാരം രാജ്യത്തെ അഗ്നിയ്ക്ക് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
രാത്രി വാര്‍ത്തകള്‍
മാസപ്പടി പട്ടികയില്‍ പ്രതിപക്ഷത്തേതടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും. നേതാക്കളുടെ പേരുകള്‍ രണ്ടക്ഷര ചുരുക്കപ്പേരുകളിലാണു രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിന്റെ വീട്ടില്‍നിന്നു ലഭിച്ച ഡയറിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തത്. കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍സി. എന്നീ ഇനീഷ്യലുകള്‍ കുഞ്ഞാലിക്കുട്ടി, ഗോവിന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരാണെന്നു സുരേഷ് കുമാര്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. […]
ഇമ്രാനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് വിലക്ക്. ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി പാക് തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഉത്തരവിറക്കിയത്. അധികാരത്തിലിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലാഭമുണ്ടാക്കിയെന്ന കുറ്റത്തിലാണ് ഇമ്രാനെ കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലഭിച്ച സമ്മാനങ്ങള്‍ തോഷഖാന്നയില്‍ നിന്നും ഇമ്രാന്‍ മനഃപൂര്‍വം മറച്ചു വച്ചുവെന്നും അതില്‍ നിന്നും കോടികളുടെ ലാഭമുണ്ടാക്കിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആരോപണവുമായി വി മുരളീധരൻ
ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ആരോപണം പുറത്തുവന്നതിന് പിന്നാലെ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കിയെന്ന വാർത്തയാണ് പുറത്തുവന്നത്. ഇതിലും വലിയ സഹകരണാത്മക പ്രതിപക്ഷം എവിടെ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി
വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചു. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫ്ലൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെയുംആരോപിച്ചു. തുടർന്ന് വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് രമേശ് ചെന്നിത്തല
മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ എൻ ബാലഗോപാൽ പ്രവർത്തിക്കുന്നത്. ലക്കും ലഗാനുമില്ലാതെ കടമെടുത്ത സർക്കാർ കേരളത്തെ ഒരു പരുവമാക്കി. വിലകയറ്റം കൊണ്ട് ജനങ്ങൾ പ്രതിസന്ധിയിലായെന്നും അദ്ദേഹം വിമർശിച്ചു.ഇത്തവണ ഓണത്തിന് കേരളത്തിലേക്ക് വരാൻ മാവേലിക്ക് പേടിയെന്നും ചെന്നിത്തല പരിഹസിച്ചു.
ചന്ദ്രയാന്‍–3 ചന്ദ്രനിലിറങ്ങുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്
രണ്ട് എഞ്ചിനുകള്‍ തകരാറിലായാലും എല്ലാ സെന്‍സറുകളും പണിമുടക്കിയാലും 23 ന് തന്നെ വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം തകരാറിലായാലും അതിജീവിക്കാന്‍ പാകത്തിലാണ് വിക്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രൊപ്പല്‍ഷന്‍ സംവിധാനം മികച്ച രീതിയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.ജൂലൈ 14നാണ് ചന്ദ്രയാന്‍–3 വിക്ഷേപിച്ചത്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 9
*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ വ്യവസായി മുന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി നല്‍കിയെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്. ഒരു സേവനവും നല്‍കാതെ വീണാ വിജയന്റെ എക്സാലോജിക്കിനും വീണാ വിജയനും പണം നല്‍കിയെന്നാണ് കണ്ടെത്തല്‍. ◾സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. […]
രാഹുലിനും ഖർഗെയ്ക്കും നന്ദിയറിയിച്ച് അരവിന്ദ് കെജ്രിവാൾ
ദില്ലി ബില്ലിനെ എതിർത്തതിനാലാണ് നന്ദി അറിയിച്ച് ഇരുവർക്കും കെജ്രിവാൾ കത്തയച്ചത്. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുകയും തുടർന്ന് ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാട് കോൺഗ്രസ് എടുക്കുകയും ചെയ്തിരുന്നു.ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാടെടുത്തില്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ ഉണ്ടാകില്ലെന്ന് ആം അദ്മി പാർട്ടിയും കെജ്രിവാളും മുന്നറിയിപ്പ് നൽകിയിരുന്നു.
