ലോക ചരിത്രത്തില്‍ ഏറ്റവും അധികം വര്‍ഷം തടവു ശിക്ഷ ലഭിച്ചത് ആര്‍ക്കാണ്? എത്ര വര്‍ഷമാണ് ലോകറിക്കാര്‍ഡിട്ട തടവുശിക്ഷ. 1,41,708 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടത് ഒരു തായ്ലാന്ഡുകാരിയാണ്. ചാമോയ് തിപ്യാസോയ (Chamoy Thipyaso) ആണു ശിക്ഷിക്കപ്പെട്ട സ്ത്രീ. കുറ്റമെന്താണെന്നോ? ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ചതിച്ചെന്ന കുറ്റത്തിനാണ് ഇത്രയേറെ വര്‍ഷങ്ങള്‍ തടവു ശിക്ഷ ലഭിച്ചത്. മേ ചമോയ് ഫണ്ട് (Mae Chamoy Fund) എന്ന പേരില്‍ ഒരു ചിറ്റ് ഫണ്ട് സ്കീം രൂപീകരിച്ച് പണം നിക്ഷേപിക്കുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണു കേസ്. ഏകദേശം 16,231 പേരെ കബളിപ്പിച്ച് 30 കോടി യുഎസ് ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ തായ്ലന്ഡ് പെട്രോളിയം അതോറിറ്റി ജീവനക്കാരിയായിരുന്നു ചമോയ്. ഈ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. റോയല്‍ തായ് എയര്‍ഫോഴ്സിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് തന്റെ മേ ചമോയ് ഫണ്ട് പദ്ധതി നിയമാനുസൃതമാക്കി. തായ്ലന്ഡിലെ രാജകുടുംബത്തിന്റേയും നിരവധി സൈനിക ഉദ്യോഗസ്ഥരുടേയും പണം നിക്ഷേപമായി സ്വീകരിച്ചു. 1980 കളിലായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ തട്ടിപ്പ് നടന്നത്. 1989 ജൂലൈ 27 ന് ചാമോയും ഏഴ് കൂട്ടാളികളും ശിക്ഷിക്കപ്പെട്ടു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ തടവു ശിക്ഷ. പക്ഷേ വെറും എട്ടു വര്‍ഷം മാത്രമാണ് ഇവര്‍ ജയില്‍വാസം അനുഭവിച്ചത്. തായ്ലന്ഡിലെ നിയമപ്രകാരം പരമാവധി 20 വര്‍ഷം വരെ മാത്രമേ തടവുശിക്ഷ ആകാവൂ. ഉന്നതരുമായുള്ള ചങ്ങാത്തത്തിന്റെ ബലത്തില്‍ അധികാരികളെ സ്വാധീനിച്ച് ശിക്ഷയില്‍ ഇളവു നേടി. ഒടുവില്‍ 1993-ല്‍ ചാമോയ് തിപ്യാസോയെ മോചിപ്പിച്ചു.
1,41,708 വര്‍ഷം തടവുശിക്ഷ
