അന്തരിച്ച പ്രമുഖ സിനിമ സംവിധായകൻ സിദ്ധിഖിന്റെ പൊതുദർശനം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു. ഉച്ചയോടെ കാക്കനാട് പള്ളിക്കരയിലുള്ള വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെയും പൊതുദർശനത്തിന് അവസരം ഒരുക്കും.എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ വൈകീട്ട് ആറിന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
സംവിധായകൻ സിദ്ധിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം
