രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ നൽകണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും അദ്ദേഹത്തിന് തിരികെ ലഭിച്ചത്. ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. 30 ദിവസങ്ങൾക്കുള്ളിൽ ദില്ലിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നൽകുകയായിരുന്നു.
ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരിച്ച് നൽകി
