മെറ്റ പ്ലാറ്റ്ഫോം അടുത്തിടെ അവതരിപ്പിച്ച ത്രെഡ്സില്‍ പുതിയ മാറ്റങ്ങള്‍ എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രെഡ്സ് ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് പുറത്തിറക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്. നിലവില്‍, സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ത്രെഡ്സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇതോടെയാണ് ഡെസ്ക്ടോപ്പിലേക്കും ത്രെഡ്സ് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. തുടക്കത്തില്‍ വലിയ തോതില്‍ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ഫീച്ചറുകളുടെ പണിപ്പുരയിലായിരുന്നു മെറ്റ. കഴിഞ്ഞ മാസം ഫോളോയിംഗ് ഫീഡ്, ട്രാന്‍സിലേഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചര്‍ ത്രെഡ്സില്‍ എത്തിയിരുന്നു. ഈ ഫീച്ചറിലൂടെ ത്രെഡ്സ് നിര്‍ദ്ദേശിക്കുന്ന പോസ്റ്റുകള്‍ കാണാനും, ഫോളോ ചെയ്യുന്ന ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ കാണാനും കഴിയുന്നതാണ്. വരും മാസങ്ങളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം.
ത്രെഡ്സ് ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് എത്തുന്നു
