കുറ്റകൃത്യത്തിന്റെ ഗൗരവവും ദുരൂഹതയും കണക്കിലെടുത്ത് സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന്.പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ മരുന്ന് കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ കേസ് അന്വേഷിക്കുന്ന പുളിക്കീഴ് സി.ഐ ഒരാഴ്ചയ്ക്കകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം. പ്രതി അനുഷയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അനുഷയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷൻ
