Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 6

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം | Nostalgic Evergreen Film Award 1985 | Episode 1* ഇതൊരു മത്സരമല്ല, മനസ്സുകൊണ്ടുള്ള ഒരു തിരിച്ചു പോക്കാണ്. 38 വര്‍ഷത്തിനിപ്പുറം കാലം അവശേഷിപ്പിച്ച സിനിമാനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര : https://youtu.be/hvLuuxdOyFU Nostalgic Evergreen Film Award 1985 നെ കുറിച്ച് കൂടുതല്‍ അറിയാന്‍ : https://dailynewslive.in/film-awards/ ◾കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ 25,000 കോടി രൂപ […]

Posted inബിസിനസ്സ്

നിറ്റ ജെലാറ്റിന് 28.15 കോടി രൂപയുടെ ലാഭം

കൊച്ചി ആസ്ഥാനമായ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 28.15 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 12.96 കോടി രൂപയും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 16.77 കോടി രൂപയുമായിരുന്നു ലാഭം. അതേസമയം, മൊത്ത വരുമാനം പാദാടിസ്ഥാനത്തില്‍ 145.96 കോടി രൂപയില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 135.56 കോടി രൂപയില്‍ നിന്നും 131.28 കോടി രൂപയായി കുറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന വിലയിലുണ്ടായ കുറവാണ് […]

Posted inടെക്നോളജി

ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ എത്തി

ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്ന ഇന്‍ഫിനിക്‌സിന്റെ പുതിയൊരു ഹാന്‍ഡ്‌സെറ്റ് കൂടി വിപണിയില്‍ എത്തി. ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തത്. വിപുലമായ ഗെയിമിംഗ് ഫീച്ചറുകളാണ് ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന സവിശേഷത. കുറഞ്ഞ വിലയില്‍ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്ക് മികച്ച ഓപ്ഷന്‍ കൂടിയാണ് ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1080ഃ2460 പിക്‌സല്‍ റെസലൂഷനും, 120 ഹെര്‍ട്‌സ് […]

Posted inവിനോദം

‘ബസൂക്ക’യിലെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഹൈടെക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ബസൂക്കയ്ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ജയറാം ചിത്രത്തില്‍ […]

Posted inവിനോദം

‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ലെ പുതിയ ഗാനം

ദിലീപ് നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. ദിലീപ് നായകനായ ചിത്രം റാഫിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ‘നീ മായും’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം പത്ത് കോടിയോളം കളക്ഷന്‍ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഗാനത്തില്‍ ജോജുവിന്റെ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, […]

Posted inഓട്ടോമോട്ടീവ്

ടാറ്റ പഞ്ച് ഐസിഎന്‍ജി പതിപ്പെത്തി

പഞ്ചിന്റെ സിഎന്‍ജി പതിപ്പ് ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്യുവര്‍, അഡ്വഞ്ചര്‍, അക്ംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് ഐസിഎന്‍ജി എത്തുന്നത്. അഡ്വഞ്ചര്‍ വേരിയന്റ് റിഥം പാക്കിനൊപ്പം നല്‍കും. അതേസമയം അകംപ്ലിഷ്ഡ് വേരിയന്റിന് ഡാസില്‍ എസ് പാക്കും ലഭിക്കും. 7.10 ലക്ഷം രൂപയില്‍ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് പഞ്ച് ഐസിഎന്‍ജിക്ക് കരുത്തേകുന്നത്. അത് പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 84.82 ബിഎച്പി […]

Posted inപുസ്തകങ്ങൾ

ദ കോയ

ഗഫൂര്‍ അറയ്ക്കലിന്റെ ദ കോയ എന്ന നോവല്‍, മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ്. ഇന്ദുലേഖയില്‍നിന്നും ശാരദയില്‍നിന്നും മാത്രമല്ല നാലുകെട്ടില്‍നിന്നും ഖസാക്കിന്റെ ഇതിഹാസത്തില്‍നിന്നും കോയയിലേക്ക് നടന്നെത്താന്‍ വായനയില്‍ കുറച്ചധികം കിതയ്ക്കേണ്ടിവരും. ഇത്രയും അനാഡംബരവും സൂക്ഷ്മവും അതേസമയം സ്ഫോടനാത്മകവുമായൊരു രാഷ്ട്രീയനാമത്തില്‍നിന്നുതന്നെ, കോയ നോവലിന്റെ അനന്യത ആരംഭിക്കുന്നു. ഒരേസമയം സൗഹൃദവും വിദ്വേഷവുമായി വേര്‍പിരിയാനാവും വിധമുള്ള ‘കോയ’ എന്ന സംബോധനയില്‍ ഇരമ്പിമറിയുന്നത് അശാന്തസ്മരണകളാണ്. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്നൊരു ചെറിയ പ്രദേശം പോര്‍ച്ചുഗലിനുമപ്പുറമുള്ളൊരു സാംസ്‌കാരികാസ്തിത്വത്തിലേക്ക് വളരുന്നതിന്റെ നാടകീയവും ക്ഷോഭജനകവും ആര്‍ദ്രവുമായൊരാവിഷ്‌കാരമാണ് ദ […]

Posted inആരോഗ്യം

അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍!

വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വരുന്ന ക്യാന്‍സര്‍ കേസുകളില്‍ എട്ട് ശതമാനവും അമിതവണ്ണത്തിന്റെ അനുബന്ധപ്രശ്‌നങ്ങളിലൂടെ ഉണ്ടാകുന്നതാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. പുകയില പോലും ഇത് കഴിഞ്ഞേ വരൂ എന്നും ഇവര്‍ പറയുന്നു. ഭൂരിഭാഗം പഠനങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അമിതവണ്ണം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് തന്നെയാണ് നിരീക്ഷിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പടിയുന്നത് പല വിധത്തിലും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് രൂപപ്പെടാനും, വളരാനും എല്ലാം അനുകൂലാന്തരീക്ഷം ഒരുക്കുന്നതോടെയാണ് അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുന്നത്. അമിതവണ്ണം നമ്മുടെ ശരീരത്തിന്റെ എല്ലാവിധത്തിലുള്ള ദൈനംദിന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിക്ക് ഓണക്കോടി

കണ്ണൂർ മേലെ ചൊവ്വയിലെ ലോക്നാഥ് സഹകരണ നെയ്ത്തു സംഘമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഈ വർഷത്തെ ഓണക്കോടി ഒരാഴ്ച കൊണ്ട് നെയ്തത്.വാരം സ്വദേശി കെ. ബിന്ദുവാണ് തുണി നെയ്തെടുത്തത്.ഇളംപച്ച, വെള്ള, റോസ്, ചന്ദനനിറം എന്നിവ ഒത്തുചേർന്നതാണ് കുർത്ത. പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറായ അ‍ഞ്ജുവാണ് കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറവും പാറ്റേണും രൂപകൽപന ചെയ്തത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കുട്ടികളെ പൊലീസ് സ്റ്റേഷനലേക്കു വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ അംഗം പി.പി ശ്യാമളാ ദേവി നല്‍കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം. 15 വയസിനു താഴെയുളള കുട്ടികളെ മൊഴിയെടുക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നാണ് നിര്‍ദേശം. സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവര്‍ത്തി ദിനം കുറച്ചതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ […]