Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്. അറിയിപ്പ് വൈകുന്നതിലുള്ള പ്രതിഷേധം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെ സ്പീക്കറെ അറിയിക്കും. അതോടൊപ്പം പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് സൂചന. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണക്കുകൾ പങ്കുവച്ച് മന്ത്രി ശിവൻകുട്ടി

റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3,316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3,992 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിട്ടപ്പോള്‍ 1,201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1,329 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതായാണ് മന്ത്രി പറയുന്നത്. ഇതോടൊപ്പം എഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെ മന്ത്രി പരിഹസിച്ചു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ എന്ത് നടപടിയുണ്ടാകുമെന്ന് നോക്കാമെന്ന് വേണു ഗോപാൽ

സുപ്രീം കോടതി വിധി വന്നതിനു ശേഷവും രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. വിധി അറിഞ്ഞില്ലെന്ന് പറയുന്നത് ബാലിശമാണെന്നും കേന്ദ്ര സർക്കാർ പ്രതിനിധി കോടതിയിലുണ്ടായിരുന്നു , നാളെ എന്ത് നടപടിയുണ്ടാകുമെന്ന് നോക്കാമെന്നും വേണു ഗോപാൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട ആയുധങ്ങള്‍ തിരിച്ചുപിടിക്കാനായി പൊലീസ് നടപടി തുടങ്ങി. കുക്കി, മെയ്തെയ് മേഖലകളില്‍ പരിശോധന തുടരുകയാണ്.      

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശദീകരണവുമായി വിഎംഐ

അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ലെന്ന് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വ്യക്തമാക്കി. പദയാത്രയിൽ പങ്കെടുത്തവർ വിജയ് ആരാധക കൂട്ടായ്മയുടെ ഭാഗമല്ലെന്നും,വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് വ്യക്തമാക്കി. ബിജെപി പദയാത്രയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ പതാക കണ്ടതിൽ വിശദീകരണം നൽകുകയായിരുന്നു വിഎംഐ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സലീംകുമാറിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ രാധാകൃഷ്ണൻ

ദേവസ്വം ബോര്‍ഡ് വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്നും, ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്ന് പറയണമെന്ന നടന്‍ സലീംകുമാറിന്റെ പരാമര്‍ശത്തിനെതിരെയും മന്ത്രി കെ രാധാകൃഷ്ണന്‍.ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നും ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു.സലീം കുമാറിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. നടപടി ഒട്ടും ശരിയായില്ലെന്നും സലീം കുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 6

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം | Nostalgic Evergreen Film Award 1985 | Episode 1* ഇതൊരു മത്സരമല്ല, മനസ്സുകൊണ്ടുള്ള ഒരു തിരിച്ചു പോക്കാണ്. 38 വര്‍ഷത്തിനിപ്പുറം കാലം അവശേഷിപ്പിച്ച സിനിമാനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര : https://youtu.be/hvLuuxdOyFU Nostalgic Evergreen Film Award 1985 നെ കുറിച്ച് കൂടുതല്‍ അറിയാന്‍ : https://dailynewslive.in/film-awards/ ◾ഭൂമി തരംമാറ്റം 25 സെന്റ് വരെ സൗജന്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. 25 സെന്റിനേക്കാല്‍ കൂടുതലുള്ള ഭൂമിക്കു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് എൻ എസ് എസിനോട് എം വി ജയരാജൻ

എൻഎസ്എസിന് അവരുടെ പാരമ്പര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ സമരം നടത്തിയ, പ്രാർത്ഥനാ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരുടെ ജാഥയിൽ അണിനിരന്ന, ജാതിവിവേചനത്തിനെതിരെ രംഗത്ത് വന്ന പാരമ്പര്യമാണ് എൻഎസ്എസിന്റെ ആദ്യ പഥികരുടേത്. ആ പാരമ്പര്യത്തിൽ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുവർക്കൊപ്പം നിൽക്കരുത്. അവർക്കൊപ്പം ചേരുന്നത് എൻഎസ്എസിന്റെ സ്ഥാപക നേതാക്കളുടെ നിലപാടിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി.  ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. ലോക്സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്ന മറുപടിയാണ് കിട്ടിയത്. കത്ത് സ്പീക്കർക്ക് നൽകാനും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. കത്തയച്ചെങ്കിലും സീൽ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. […]