റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3,316 റോഡ് അപകടങ്ങളില്‍ 313 പേര് മരിക്കുകയും 3,992 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിട്ടപ്പോള്‍ 1,201 റോഡപകടങ്ങളില്‍ 67 പേര് മരിക്കുകയും 1,329 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതായാണ് മന്ത്രി പറയുന്നത്. ഇതോടൊപ്പം എഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെ മന്ത്രി പരിഹസിച്ചു
കണക്കുകൾ പങ്കുവച്ച് മന്ത്രി ശിവൻകുട്ടി
