രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്. അറിയിപ്പ് വൈകുന്നതിലുള്ള പ്രതിഷേധം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സ്പീക്കറെ അറിയിക്കും. അതോടൊപ്പം പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് സൂചന. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.
രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്
