ഭൂമി തരംമാറ്റ ഫീസില്‍ സര്‍ക്കാരിനു തിരിച്ചടി. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അധിക ഭൂമിക്കു മാത്രമേ ഫീസ് ഈടാക്കാവൂ. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശിയാണു ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് ആശിഷ്.ജെ. ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമൂലം കോടികളുടെ വരുമാന നഷ്ടം സംസ്ഥാന സര്‍ക്കാരിനുണ്ടാകും. രാഹുല്‍ […]
ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ വരുമാനത്തില്‍ വര്‍ധന
മലയാളിയായ ഡോ.ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ഈ വര്‍ഷം ആദ്യ പകുതിയില്‍ (ജനുവരി-ജൂണ്‍) 22 ബില്യണ്‍ ദിര്‍ഹത്തിന്റെ (4,953 കോടി രൂപയുടെ) വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 13% വരുമാന വര്‍ധനയാണ് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി രേഖപ്പെടുത്തിയത്. ലാഭം 47% വളര്‍ച്ചയോടെ 22 മില്യണ്‍ ദിര്‍ഹം ആയി (506.5 കോടി രൂപ). അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനിയായ ബുര്‍ജീല്‍ […]
18 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അത്ഭുതദ്വീപ് 2’ വരുന്നൂ
വ്യത്യസ്തവും അസാധാരണവുമായ കഥപറച്ചിലില്‍ മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ച് വിനയന്‍ സംവിധാനം ചെയ്ത ചിത്രം ആണ് ‘അത്ഭുതദ്വീപ്’. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അത്ഭുതദ്വീപ് 2’ വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് വിനയന്‍. ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും ഉണ്ടാകുമെന്നും വിനയന്‍ അറിയിച്ചു. സിജു വില്‍സണ് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് അദ്ദേഹം […]
15 വര്‍ഷത്തിന് ശേഷവും മികച്ച കളക്ഷന്‍ നേടി സൂര്യ ചിത്രം ‘വാരണം ആയിരം’
15 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം ‘വാരണം ആയിരം’ ചിത്രത്തിന് മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ എത്തിയ വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ‘സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍’ എന്ന പേരിലാണ് ചിത്രം എത്തിയത്. സൂര്യ ആരാധകരുടെ കുത്തൊഴുക്കാണ് തിയേറ്ററുകളില്‍. ഗാനരംഗങ്ങളിലെ സൂര്യയുടെ നൃത്തത്തിനൊപ്പം സ്‌ക്രീനില്‍ മുന്നില്‍ ചുവട് വെക്കുന്ന ആരാധകരുടെ വീഡിയോകളും ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന […]
റെനോയുടെ സിട്രോണ്‍ സി3 എയര്‍ക്രോസ് ഉടന്‍ എത്തും
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ സിട്രോണ്‍ സി3 എയര്‍ക്രോസ് രാജ്യത്തെ ഷോറൂമുകളില്‍ എത്താന്‍ ഒരുങ്ങുന്നു. ആറ്-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 110 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഒരൊറ്റ 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഇടത്തരം എസ്യുവി വരുന്നത്. മോഡല്‍ ലൈനപ്പിന് നിലവില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നഷ്ടമായെങ്കിലും, പിന്നീടുള്ള ഘട്ടത്തില്‍ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനില്‍ 18.5 കിമി എന്ന എആര്‍എഐ സാക്ഷ്യപ്പെടുത്തിയ […]
വിഷ്ണു
ചരിത്രം, സംസ്‌കാരം, ഭാഷ, വര്‍ണ്ണം, ദേശം, ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രത്യയശാസ്ത്രം, തത്ത്വശാസ്ത്രം എന്നിങ്ങനെ നിരവധി ചേരുവകള്‍ സമന്വയിക്കുന്ന മനുഷ്യന്‍ എന്ന ഉത്പന്നത്തെ വര്‍ത്തമാനകാല ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കൃതി. ചരിത്രവും ദര്‍ശനവും മതവും നിര്‍ണ്ണയിക്കുന്ന ഭാഗധേയങ്ങളില്‍ അവന്‍ വിവിധ വേഷത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രം ഇതില്‍ വരച്ചുകാട്ടുന്നു. സമകാലികമായ ഇന്ത്യനവസ്ഥയെ തീക്ഷ്ണമായി ആഖ്യാനം ചെയ്യുന്ന നോവല്‍. ‘വിഷ്ണു’. ആനന്ദ്. മാതൃഭൂമി ബുക്‌സ്. വില 119 രൂപ.
സസ്യാഹാരികളുടെ ഇടുപ്പിന് പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍
സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പതിവായി മാംസം കഴിക്കുന്നവരെക്കാള്‍ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അന്‍പതുശതമാനത്തിലും അധികമാണെന്നു പഠനം. 4,13,914 സ്ത്രീപുരുഷന്മാരുടെ വിവരങ്ങള്‍ പരിശോധിച്ച് ലീഡ്‌സ് സര്‍വകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാള്‍ സസ്യാഹാരികളായ പുരുഷന്മാര്‍ക്ക് ഇടുപ്പിന് പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നു കണ്ടു. പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണരീതി അനുസരിച്ച് അവരെ തരംതിരിച്ചു. പതിവായി ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവര്‍, ആഴ്ചയില്‍ അഞ്ചില്‍ കുറവ് തവണ ഇറച്ചി കഴിക്കുന്നവര്‍, […]
1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം
ഋതുഭേദങ്ങള്‍ വര്‍ണ്ണ ചാരുത നല്‍കിയ മനോഹരമായ സിനിമകളുടെ കഥകളും പാട്ടുകളും അനശ്വരമായ അഭിനയ മുഹൂര്‍ത്തങ്ങളും പകര്‍ന്നു നല്‍കിയ ഓര്‍മ്മകളിലൂടെ ഒരു യാത്ര….ഈ യാത്ര 1985 മുതലുള്ള മലയാള സിനിമകളുടെ കഥാ പശ്ചാത്തലങ്ങളിലൂടെയാണ്……… 1985ല്‍ ഏകദേശം 120 ഓളം മലയാള ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തി… dailynewslive.in Nostalgic Evergreen Film Award നിങ്ങള്‍ക്ക് പുതിയൊരു ദൃശ്യാനുഭവം പകര്‍ന്നു നല്‍കുകയാണ്, എവര്‍ഗ്രീന്‍ സിനിമകളുടെ ഓര്‍മ്മ കാഴ്ചകളിലൂടെ….ഈ കാഴ്ചകളുടെ യാത്രാഗതി തീരുമാനിക്കുന്നത് നിങ്ങളാണ്……ഞങ്ങളുടെ ജഡ്ജിങ് പാനലുകളാണ് ഈ അവാര്‍ഡിനായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. dailynewslive.in […]
വിശ്വാസത്തെ തകർക്കാൻ ഒരിക്കലും ശ്രമിക്കില്ലെന്ന് മന്ത്രി
ഓരോരുത്തരും പറയുന്നതിന് സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.വിശ്വാസത്തെ തകർക്കാൻ ഒരിക്കലും ശ്രമിക്കില്ലെന്നും ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും, വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കൽ ദേവസ്വം മന്ത്രിയുടെ ജോലിയല്ല. മിത്ത് ആണോ എന്നത് ഓരോരുത്തരുടെയും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.എസ്. പ്രണോയ് ഫൈനലിൽ
ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ. പുരുഷ സിംഗിൾസ് ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം.ഫൈനലിൽ ചൈനയുടെ വെങ് ഹോങ്ങാണ് പ്രണോയിയുടെ എതിരാളി.സെമി പോരാട്ടത്തിൽ ഇന്ത്യൻ താരം പ്രിയാന്‍ഷു രജാവത്തിനെയാണ് പ്രണോയ് കീഴടക്കിയത്.
