Posted inഓട്ടോമോട്ടീവ്

സെഡാന്‍ 740 ഐ സ്വന്തമാക്കി നിവിന്‍ പോളി

ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പിന്നാലെ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. ഡ്യുവല്‍ ടോണ്‍ ഫിനിഷിലുള്ള പുതിയ സെഡാന്‍ കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നിവിന്‍ ഗാരിജിലെത്തിച്ചത്. ഫഹദ് നസ്രിയ ദമ്പതിമാരെ കൂടാതെ ഈ വര്‍ഷമാദ്യം ആസിഫ് അലി 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്‌പോട്ട് എഡിഷന്‍ സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ […]

Posted inപുസ്തകങ്ങൾ

പുനരാഗമനവും മറ്റു കഥകളും

ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സര്‍ഗ്ഗാത്മകതയുടെ മറ്റൊരു മേഖലയില്‍ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീര്‍ണ്ണതകളെ ആഴത്തില്‍ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. ‘പുനരാഗമനവും മറ്റു കഥകളും’. വിവര്‍ത്തനം : ജെനി ആന്‍ഡ്രൂസ്. ഡിസി ബുക്‌സ്. വില 180 രൂപ.  

Posted inആരോഗ്യം

കോവിഡ് പുതിയ വകഭേദം യുകെയില്‍ പടരുന്നു

‘ഏരിസ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോവിഡിന്റെ ഇജി 5.1 വകഭേദം യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. മുന്‍ റിപ്പോര്‍ട്ടില്‍ 4403 സ്രവങ്ങളില്‍ 3.7 ശതമാനത്തില്‍ മാത്രമേ കോവിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരം അനുസരിച്ച് ജൂലൈ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനുള്ള അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭ സെക്രട്ടറിയേറ്റിനു കത്തു നല്‍കി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാല്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭാ സ്പീക്കറുടെ വീട്ടിലെത്തി കത്ത് നല്‍കിയത്. തമിഴ്‌നാട്ടിലെ തേനിക്കു സമീപം ഉത്തമപാളയത്ത് മനുഷ്യരുടെ ആന്തരിക അവയവങ്ങളുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് അവ കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായി. ഉത്തമപാളയത്ത് സംശയാസ്പദമായി ഒരു വാഹനം പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു പെട്ടിയില്‍ ഹൃദയം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് കെ സുധാകരന്‍

എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ പിന്‍വലിക്കണമെന്ന് കെ സുധാകരന്‍.മിത്ത് വിവാദത്തില്‍ സ്പീക്കറെ തിരുത്താന്‍ സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം വി ഗോവിന്ദന് ഓർമ്മക്കുറവെന്ന് വി മുരളീധരൻ

മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എ​ൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്ന് വി മുരളീധരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും വി മുരളീധരൻ പരിഹസിച്ചു.അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്നും , ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും , ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്മനാഭസ്വാമി ക്ഷേത്ര പരിസരം നോ ഫ്ലൈയിംഗ് സോൺ ആക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ.പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ നോ ഫ്ലൈയിംഗ് സോൺ പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ.കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റർ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് ശുപാർശ നൽകിയത്.നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

കേരളത്തില്‍ മത സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നു മന്ത്രി മുഹമ്മദ് റിയാസ്.സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു

ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോയ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു.സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനുഷ ലക്ഷ്യമിട്ടത് എയർ എംബോളിസം വഴി കൊലപ്പെടുത്താൻ

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന എയര്‍ എംബോളിസം വഴി യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം.പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്.പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹയെ അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്.