Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്.രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്.ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 5

◾രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും. കത്തു നല്‍കിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെങ്കില്‍ അതിനായി വേറെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യേണ്ടിവരും. ◾രാഹുല്‍ഗാന്ധിക്കു പരമാവധി ശിക്ഷ നല്‍കിയത് എന്തിനെന്നു വിചാരണ കോടതിയുടെ വിധിയില്‍ പറയുന്നില്ലെന്നു സുപ്രീം കോടതി. ജനപ്രതിനിധി എന്ന ഘടകം വിചാരണ കോടതി പരിഗണിച്ചില്ല. എംപി സ്ഥാനത്തുനിന്ന് […]

Posted inലേറ്റസ്റ്റ്

എംപി എന്ന നിലയിൽ അഭിമാനം : ശശി തരൂർ

തലസ്ഥാന ജില്ലയിൽ ഹൈക്കോടതിയുടെ സ്ഥിരം ബഞ്ച് വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തിന്‍റെ പഴക്കമുണ്ട്. ഈ ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള സമര പ്രക്ഷോഭങ്ങളും തലസ്ഥാന ജില്ല കണ്ടിട്ടുണ്ട്. എന്നാൽ ആവശ്യം ഇനിയും അകലെയാണ്. ഇപ്പോഴിതാ ഹൈക്കോടതിയുടെ ഒരു സ്ഥിരം ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് തലസ്ഥാനത്തെ എം പി ശശി തരൂർ. എം പി എന്ന നിലയിൽ അഭിമാനമെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

Posted inലേറ്റസ്റ്റ്

2000 വര്‍ഷം പഴയ കപ്പല്‍ഛേദം

ഇറ്റലിയുടെ തീരത്ത 2,000 വര്‍ഷം പഴക്കമുള്ള പുരാതന റോമന്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. റോമിന് വടക്കു-പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെയുള്ള സിവിറ്റവേച്ചിയ തുറമുഖത്തിന് അരികിലാണ് പുരാതന ചരക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബിസി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ഉപയോഗച്ചിരുന്ന കപ്പലാണിത്. 20 മീറ്ററിലധികം നീളമുള്ള കപ്പല്‍ സമുദ്രനിരപ്പില്‍ നിന്ന് 160 മീറ്റര്‍ താഴെ മണലില്‍ പൂണ്ട നിലയിലാണ്. ആംഫോറകള്‍ എന്നറിയപ്പെടുന്ന രണ്ടു കൈകളുള്ള വലിയ റോമന്‍ മണ്‍പാത്രങ്ങള്‍ നൂറുകണക്കിനാണ് കപ്പലിനോടൊപ്പം കണ്ടെത്തിയത്. മണ്‍പാത്രങ്ങളില്‍ ഭൂരിഭാഗവും തകര്‍ന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

Posted inബിസിനസ്സ്

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍!

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍. എയര്‍ പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൊച്ചി വിമാനത്താവളം (സിയാല്‍) 267.17 കോടി രൂപയും കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളം 95.38 കോടി രൂപയും ലാഭം നേടിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയും കണ്ണൂര്‍ വിമാനത്താവളം 131.98 കോടി രൂപയും നഷ്ടമാണ് നേരിട്ടത്. എ.എ.ഐയുടെ കീഴിലുള്ള വിമാനത്താവളങ്ങളുടെ കണക്കെടുത്താല്‍ കോഴിക്കോട് വിമാനത്താവളത്തിന് ലാഭത്തില്‍ മൂന്നാം സ്ഥാനമാണ്. കൊല്‍ക്കത്തയാണ് ഒന്നാമത്; […]

Posted inവിനോദം

‘ബറോസ്’ ഡിസംബറില്‍ തിയേറ്ററുകളിലേക്ക്

ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ പ്രഖ്യാപിച്ചത് മുതല്‍ തന്നെ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. […]

Posted inവിനോദം

‘കൊറോണ ധവാന്‍’ ചിത്രത്തിലെ ഗാനം ‘വട്ടം വട്ടം ചുറ്റാതെ’

നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ‘വട്ടം വട്ടം ചുറ്റാതെ’ എന്നു തുടങ്ങുന്ന കല്യാണപ്പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് റിജോ ജോസഫ് ഈണമൊരുക്കിയിരിക്കുന്നു. അരുണ്‍ അശോകും നീലിമയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൊറോണ ധവാന്‍’. ജെയിംസ് &മാു; ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് ക്രൂയിസര്‍ ജെ250 ആഗോള വിപണിയില്‍

പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ജെ250 ആഗോള വിപണിയില്‍ എത്തി. ഈ ഐതിഹാസിക ഓഫ്-റോഡറിനെ പൂര്‍ണ്ണമായും പുതിയ രൂപകല്‍പ്പനയോടെയാണ് ടൊയോട്ട അവതരിപ്പിച്ചത്. അതില്‍ റെട്രോ-സ്‌റ്റൈല്‍ ബോക്സി രൂപം, പരന്ന മേല്‍ക്കൂര, ചെറിയ ഓവര്‍ഹാംഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ഈ എസ്‌യുവി ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്നാണ് അറിയപ്പെടുന്നത്. മോഡല്‍ അടുത്ത വര്‍ഷം യുഎസില്‍ വില്‍പ്പനയ്ക്കെത്തും. പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പ്രാരംഭ വില 55,000 ഡോളര്‍ ആയിരിക്കും. ഇത് ലാന്‍ഡ് ക്രൂയിസര്‍ എല്‍സി300നേക്കാള്‍ താങ്ങാനാവുന്നതായിരിക്കും. […]