Posted inപുസ്തകങ്ങൾ

ഏകീകൃത സിവില്‍ കോഡ് അകവും പുറവും

ഇന്ത്യയില്‍ പൊതുവായ പൗരനിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് ഭരണഘടനയുടെ രൂപീകരണകാലത്തോളം പഴക്കമുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ ഈ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി രാജ്യത്തെ വിധികളിലൂടെ ഓര്‍മ്മപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴും ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് പൂര്‍ണ്ണമായും നടപ്പായിട്ടില്ല. ലിംഗനീതി ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേറിയതോടെ ഈ വിഷയം ഇന്ത്യയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡിന്റെ വിവിധ വശങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ഈ പുസ്തകം. ‘ഏകീകൃത സിവില്‍ […]

Posted inആരോഗ്യം

മഴക്കാലത്ത് മൂത്രാശയ അണുബാധ കൂടുന്നു

യൂറിനറി ഇന്‍ഫെക്ഷന്‍ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ആരോഗ്യപ്രശ്‌നമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി രോഗം കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാനകാരണം. മഴക്കാലത്താണ് യൂറിനെറി ഇന്‍ഫെക്ഷന്‍ കൂടുതലായി കാണപ്പെടുന്നത്. മഴക്കാലമാണ് ബാക്ടീരിയകള്‍ വളരാനും പെരുകാനും അനുയോജ്യമായ സമയം. ഇറുകിയ വസ്ത്രങ്ങളും സിന്തറ്റിക് അടിവസ്ത്രങ്ങളും ധരിക്കുന്നതും യുടിഐയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മൂത്രനാളിയിലെ അണുബാധ വിവിധ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. ഇത് സാധാരണയായി മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നു. അടിവയറ്റിലെ വേദനയും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും. കത്തു നല്‍കിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെങ്കില്‍ അതിനായി വേറെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യേണ്ടിവരും. രാഹുല്‍ഗാന്ധിക്കു പരമാവിധി ശിക്ഷ നല്‍കിയത് എന്തിനെന്നു വിചാരണ കോടതിയുടെ വിധിയില്‍ പറയുന്നില്ലെന്നു സുപ്രീം കോടതി. ജനപ്രതിനിധി എന്ന ഘടകം വിചാരണ കോടതി പരിഗണിച്ചില്ല. എംപി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം.കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. കാൽനടയായി പോകുന്ന അണ്ണാമലൈയെ പ്രവർത്തകർ ആരതി അർപ്പിച്ച് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന

പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്‌സാന പരാതി നല്‍കി. മര്‍ദിച്ച പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദിച്ചെന്ന് അഫ്‌സാന പരാതിയില്‍ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നതെന്ന് സിപിഐഎം നേതാവ് കെ.കെ ഷൈലജ

ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നതെന്ന് സിപിഐഎം നേതാവ് കെ.കെ ഷൈലജ. ​വിശ്വാസത്തെ വർഗീയവത്കരിക്കുന്നത് തിരിച്ചറിയുക സംഘപരിവാറിൻ്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയുമെന്നും കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ് വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ് ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സത്യത്തിന്റെ വിജയമാണിതെന്ന് രാഹുൽ ഗാന്ധി

പിന്തുണച്ചവർക്ക് നന്ദിയെന്നും,സത്യത്തിന്റെ വിജയമാണിതെന്നും രാഹുൽ ഗാന്ധി. സത്യമെന്നായാലും വിജയിക്കും. സ്വന്തം വഴി വ്യക്തമാണെന്നും തന്റെ പാത സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വിധിയെ സ്വാഗതം ചെയ്തും, ഭാരത് ജോഡോ യാത്ര ഓർമിപ്പിച്ചും മല്ലികാർജുൻ ഖാർഗെ. ഇന്ന് സന്തോഷത്തിന്റെ ദിനമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

ഇന്ത്യയെന്ന പേരുപയോഗിക്കുന്നതിനെതിരെ കമ്മിഷനു നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ബിജെപിക്കെതിരെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്നാണ് ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് രൂപീകരിച്ച് ഇന്ത്യയെന്ന ചുരുക്കപ്പേര് നൽകിയത്. ഒക്ടോബർ 21 ന് കേസ് വീണ്ടും പരിഗണിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബുദ്ധ വചനവുമായി പ്രിയങ്കാ ഗാന്ധി

സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങൾക്ക് ഒരിക്കലും മൂടിവയ്ക്കാനാകില്ല എന്ന ബുദ്ധ വചനമായിരുന്നു രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ സന്തോഷ പ്രകടനത്തോടൊപ്പം ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കാൻ കത്ത് നൽകുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുലിന്റെ ശിക്ഷാ വിധി സ്റ്റേ ചെയ്യപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് നേതാക്കൾ

അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും എന്നും വിശ്വാസമുണ്ടെന്നും, ജനകോടികള്‍ രാഹുലിനൊപ്പമാണെന്നും വിഡി സതീശനും,വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും നീതി കാക്കാൻ നീതിപീഠം രാജ്യത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.എഐസിസി ആസ്ഥാനത്തും രാജ്യത്തെമ്പാടും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പങ്കിടുകയാണ്.