ഇന്ത്യയെന്ന പേരുപയോഗിക്കുന്നതിനെതിരെ കമ്മിഷനു നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ബിജെപിക്കെതിരെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്നാണ് ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് രൂപീകരിച്ച് ഇന്ത്യയെന്ന ചുരുക്കപ്പേര് നൽകിയത്. ഒക്ടോബർ 21 ന് കേസ് വീണ്ടും പരിഗണിക്കും.
കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്
