സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങൾക്ക് ഒരിക്കലും മൂടിവയ്ക്കാനാകില്ല എന്ന ബുദ്ധ വചനമായിരുന്നു രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ സന്തോഷ പ്രകടനത്തോടൊപ്പം ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കാൻ കത്ത് നൽകുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു.
ബുദ്ധ വചനവുമായി പ്രിയങ്കാ ഗാന്ധി
