Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരി മല പ്രക്ഷോഭത്തിന് സമാനമായ അവസരം വന്നിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പില്‍ മറ്റ് ചിലരാണ് നേട്ടം കൊണ്ടുപോയത്. ഇത്തവണ അങ്ങനെയാവരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.എ എന്‍ ഷംസീറിന്റെ പ്രസംഗത്തോടെ ശബരി മല പ്രക്ഷോഭത്തിന് സമാനമായ അവസരം വന്നിരിക്കുന്നുവെന്നും അമ്മമാര്‍ പ്രക്ഷോഭ രംഗത്തിറങ്ങാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം വി ഗോവിന്ദന്‍റെ തിരുത്ത് സ്വാഗതാര്‍ഹമെന്ന് സതീശൻ

സ്പീക്കറും തിരുത്തിപ്പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്നും,മിത്ത് വിവാദത്തില്‍ എം വി ഗോവിന്ദന്റെ തിരുത്ത് സ്വാഗതാര്‍ഹമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മിത്ത് പരാമര്‍ശം വർഗീയവാദികൾക്ക് ആയുധം നൽകി. സിപിഎമ്മും ബിജെപിയും അത് ആളിക്കത്തിച്ചു. വിശ്വാസങ്ങളെ അവരവർക്ക് വിടുക എന്നതാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സിപിഎം നേതാവും പോലീസ് ഡിവൈഎസ്പിയും ഒത്തുകളിച്ച് കോഴിക്കോട് മുക്കത്തെ പോക്‌സോ കേസ് പ്രതിയെ മാറ്റിയെന്ന് ആരോപണം. പ്രവാസി വ്യവസായിയെ രക്ഷിച്ചതിനു ഡിവൈഎസ്പിക്ക് റിസോര്‍ട്ട് സമ്മാനമായി നല്‍കിയെന്ന് പീഡനത്തിനിരയായ കുഞ്ഞിന്റെ രണ്ടാനച്ഛന്റെ ശബ്ദരേഖയില്‍ പറയുന്നു. സിപിഎം അച്ചടക്ക നടപടിയെടുത്ത മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസാണ് ഒത്താശകള്‍ ചെയ്തതെന്നാണ് ആരോപണം. തനിക്കു വലിയ വീട് വാഗ്ദാനം ചെയ്‌തെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള രണ്ടാനച്ഛന്‍ പരോളില്‍ പുറത്തിറങ്ങി സുഹൃത്തിനോടു ഫോണില്‍ സംസാരിച്ച ശബ്ദരേഖയാണു പുറത്തായത്. ഗണപതി മിത്താണെന്ന് താനോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണവുമായി രണ്ടാനച്ഛന്റെ ശബ്ദരേഖ

സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ. പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്‌പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും രണ്ടാനച്ഛന്റേതായി പുറത്ത് വന്ന ശബ്ദരേഖയിലുണ്ട്.പോക്സോ കേസില്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിന് ജയിലിലായ രണ്ടാനച്ഛൻ പരോളില്‍ പുറത്തിറങ്ങിയ സമയത്ത് ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു

അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. മലപ്പുറം ചേളാരിയില്‍ പീഡനത്തിനിരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ബാലികയ്ക്ക് ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ കൊണ്ടുപോയെന്നും ശേഷമായിരുന്നു പീഡനമെന്നും സ്റ്റേഷൻ ഓഫീസർ വിശദമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ

ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്

വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മറുപടി പറയേണ്ടത് രഞ്ജിത്തെന്ന് നേമം പുഷ്പരാജ്

പരസ്യപ്രതികരണത്തിനില്ലെന്ന് ജൂറി അംഗം നേമം പുഷ്പരാജ്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങളെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും, സംവിധായകന്‍ വിനയന്റെ ആരോപണങ്ങളെക്കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.വിനയന്റെ പരാതിയില്‍ സാംസ്കാരിക വകുപ്പിനോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസോ സാസ്കാരിക മന്ത്രിയുടെ ഓഫിസോ സ്ഥിരീകരിച്ചിട്ടില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിലെ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു

ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചു. അതോടൊപ്പം മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ അടുത്ത വെള്ളിയാഴ്ച ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്.