കാനഡയിലാണ് ലോക പൊലീസ് ആന്‍ഡ് ഫയര്‍ ഗെയിംസ് നടക്കുന്നത്. 50 ഓളം രാജ്യങ്ങളില്‍ നിന്ന് 8500 താരങ്ങളാണ് ഗെയിംസിന്റെ ഭാഗമാകുന്നത്. 60ലേറെ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഗെയിംസില്‍ കേരള പോലീസിലെ സജന്‍ പ്രകാശ്, ജോമി ജോര്‍ജ്, ഗ്രീഷ്മ, അനീസ് മുഹമ്മദ്, മെറീന, ആന്‍ റോസ് ടോമി എന്നിവരാണ് സ്വര്‍ണം നേടിയത്. നീന്തലില്‍ മത്സരിക്കാനിറങ്ങിയ പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് കേരള ആംഡ് പൊലീസിൽ അസി.കമൻഡന്റായ സജന്റെ വിസ്മയ പ്രകടനം.
ഡിജിറ്റൽ വിവര സുരക്ഷ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
പൗരൻമാരുടെ വ്യക്തിവിവരങ്ങളിൽ സർക്കാർ കൈകടത്താൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ അവതരിപ്പിച്ചത്. ഓരോ വ്യക്തിക്കും സ്വന്തം വിവരങ്ങള്‍ സംരക്ഷിക്കാനും, അത് നിയമപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സംരക്ഷണം നല്‍കുന്ന ബില്ലാണിത്. ഏറെ ചർച്ചകൾക്ക് വഴിവെച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്‌റ്റിൽ പിൻവലിച്ചിരുന്നു. തുടർന്ന് തയ്യാറാക്കിയ പുതിയ ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്.
മിത്ത് വിവാദം ആളികത്തിക്കുന്നത് സിപിഎമ്മെന്ന് വി.ഡി സതീശന്‍
വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്‍റെ അതേ അജണ്ട തന്നെയാണ് സി.പി.എമ്മും നടപ്പാക്കുന്നതെന്ന് വിഡി സതീശൻ. എരിതീയിൽ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്.എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കറേയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും. പാർട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 3
◾നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ◾മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 […]
നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകു എന്ന് മന്ത്രി
ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്നും മന്ത്രി അറിയിച്ചു.
ആയുധങ്ങൾ കൊള്ളയടിച്ച് മെയ്തെയ് സംഘം
മണിപ്പൂരിലെ ബിഷ്ണുപൂരിൽ ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചു. നരൻസേനനിലെ ഐആർ ബി രണ്ടാം ബറ്റാലിയൻ്റെ ക്യാമ്പിൽ നിന്ന് മൂന്നൂറ് തോക്കുകളാണ് സ്ത്രീകൾ അടക്കമുള്ള മെയ്തെയ് സംഘം കൊള്ളയടിച്ചത്. ഇംഫാലിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ എത്തിയവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ബിഷ്ണുപൂര്‍ മേഖലയില്‍ രാവിലെ മുതല്‍ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സായുധ സേനയുടെ നീക്കം തടയാനായി തെരുവുകളിലേക്ക് ആയിരക്കണക്കിന് പ്രാദേശികരാണ് തടിച്ചെത്തിയത്.
സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജ സിമന്റ്സ് സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളായ അംബുജ സിമന്റ്സ് 5,000 കോടി രൂപയ്ക്കാണ് സാംഘിയെ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ അദാനി ഒപ്പുവച്ചതായാണ് വിവരം. സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്ന കരാര്‍ പ്രകാരം അംബുജ സിമന്റ്സ് സാംഘിയുടെ 56.74 ശതമാനം ഓഹരികള്‍ സ്വന്തമാക്കും. ഒരു ഓഹരിക്ക് 114.22 രൂപ വീതമാകും ഏറ്റെടുക്കല്‍. പുതിയ ഏറ്റെടുക്കലും ചേര്‍ത്ത് സിമന്റ് മേഖലയില്‍ മൂന്നാമത്തെ വലിയ നിക്ഷേപമുറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്. 2022 […]
ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ ഇനി നിയന്ത്രണങ്ങളുമാകാം
ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ പെര്‍മിഷനുകള്‍ സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. വാബീറ്റഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് (പതിപ്പ് 2.23.16.3), ഐഒഎസ് (പതിപ്പ് 2.23.15.70) ബീറ്റാ അപ്ഡേറ്റുകളുടെ ഭാഗമായി ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ ചില നിയന്ത്രണങ്ങള്‍ സജ്ജമാക്കാന്‍ പുതിയ സവിശേഷതകള്‍ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ചും വലിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍, അഡ്മിന്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും. ഒരു ഗ്രൂപ്പ് ഉണ്ടാക്കുമ്പോള്‍, നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന […]
‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ട്രെയ്ലര്‍
ഉര്‍വശി, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. ഒരു പമ്പ് സെറ്റിന്റെ പേരില്‍ കോടതിയില്‍ കൊമ്പ് കോര്‍ക്കുന്ന ഉര്‍വശിയും ഇന്ദ്രന്‍സുമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്. കോര്‍ട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രം. സാഗര്‍, ജോണി ആന്റണി, ടി.ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, ഷൈലജ […]
ഇന്ത്യന്‍ ബോക്സോഫീസില്‍ ഹിറ്റ് ആയി ‘ഓപ്പണ്‍ഹൈമര്‍’
വിവാദങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ ബോക്സോഫീസില്‍ ഹിറ്റ് ആയി ‘ഓപ്പണ്‍ഹൈമര്‍’. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ‘ബാര്‍ബി’ ഹിറ്റ് ആകുമ്പോള്‍ ഇന്ത്യയില്‍ ഓപ്പണ്‍ഹൈമര്‍ ആണ് ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഓപ്പണ്‍ഹൈമറിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ചിത്രത്തില്‍ ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയിലെ കളക്ഷനില്‍ ഗുണം ചെയ്തുവെന്നാണ് കണക്കുകള്‍. അണുബോംബിന്റെ സൃഷ്ടാവ് […]
