കാനഡയിലാണ് ലോക പൊലീസ് ആന്‍ഡ് ഫയര്‍ ഗെയിംസ് നടക്കുന്നത്. 50 ഓളം രാജ്യങ്ങളില്‍ നിന്ന് 8500 താരങ്ങളാണ് ഗെയിംസിന്റെ ഭാഗമാകുന്നത്. 60ലേറെ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഗെയിംസില്‍ കേരള പോലീസിലെ സജന് പ്രകാശ്, ജോമി ജോര്‍ജ്, ഗ്രീഷ്മ, അനീസ് മുഹമ്മദ്, മെറീന, ആന്‍ റോസ് ടോമി എന്നിവരാണ് സ്വര്‍ണം നേടിയത്. നീന്തലില്‍ മത്സരിക്കാനിറങ്ങിയ പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് കേരള ആംഡ് പൊലീസിൽ അസി.കമൻഡന്റായ സജന്റെ വിസ്മയ പ്രകടനം.
കേരള പൊലീസിലെ കായിക താരങ്ങള്‍ക്ക് വന്‍ നേട്ടങ്ങൾ
