Posted inഓട്ടോമോട്ടീവ്

30 കിലോമീറ്റര്‍ മൈലേജുമായി ടാറ്റ പഞ്ച് സിഎന്‍ജി

പഞ്ച് സിഎന്‍ജി അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് അതിന്റെ സിഎന്‍ജി മോഡല്‍ ലൈനപ്പ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മോഡല്‍ ഡീലര്‍ഷിപ്പുകളില്‍ പ്രീ-ബുക്കിംഗിനായി എത്തിത്തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അള്‍ട്രോസ്, ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്ക് ശേഷം തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള നാലാമത്തെ സിഎന്‍ജി ഓഫറാണിത്. ടാറ്റ പഞ്ച് സിഎന്‍ജിയെ സംബന്ധിച്ചിടത്തോളം, മോഡലില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഡ്യൂവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിരിക്കുന്നു. സിഎന്‍ജി കിറ്റില്‍ 30 ലിറ്റര്‍ ശേഷിയുള്ള രണ്ട് സിലിണ്ടറുകള്‍ […]

Posted inപുസ്തകങ്ങൾ

വസന്തത്തിന്റെ ഇടിമുഴക്കം

വസന്തത്തിന്റെ ഇടിമുഴക്കംബംഗാളിലെ നക്സല്‍ ബാരിയില്‍ പൊട്ടിത്തെറിച്ച കര്‍ഷകക്ഷോഭത്തിന്റെ തീപ്പൊരി കേരളത്തില്‍ വീണുകത്തിയതിന്റെ അനുഭവസാക്ഷ്യമാണീ ഗ്രന്ഥം. തലശ്ശേരി-പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ആദ്യകാല നക്സല്‍ വിപ്ലവ സംരംഭങ്ങളുടെ അറിയാക്കഥകള്‍. ചാരൂമജുംദാര്‍, കനുസന്യാല്‍, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, ഫിലിപ്പ് എം. പ്രസാദ്, അജിത വര്‍ഗ്ഗീസ് തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. നക്സല്‍ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖസംഭാഷണങ്ങള്‍, കോടതിരേഖകള്‍, പോലീസ് റിക്കാര്‍ഡുകള്‍, പത്രവാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധികാരിക ഗവേഷണ ഗ്രന്ഥം. അങ്ങേയറ്റം പാരായണക്ഷമമായ ആഖ്യാനരീതി. ‘വസന്തത്തിന്റെ ഇടിമുഴക്കം’. […]

Posted inആരോഗ്യം

ഇന്ത്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍!

ഇന്ത്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് ഫാറ്റിലിവര്‍ രോഗമോ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മുതിര്‍ന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ പലപ്പോഴും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് ചിലരില്‍ ഇത് ഗുരുതരമായ കരള്‍രോഗമായി മാറുന്നു. ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണം ആണ് ഫാറ്റിലിവര്‍ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി

ശ്രിചിത്ര തിരുനാൾ ഫോ‌ർ മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിലാണ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു

എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്. പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു,കാല്‍നട യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.ഇങ്ങനെ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്നും. വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

മണിപ്പുരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും ,അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനുമതി നൽകി അലഹബാദ് ഹൈക്കോടതി

പുരാവസ്തു വകുപ്പിന് ഗ്യാൻവാപിയിൽ സർവേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വെ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജയം തുടര്‍ന്ന് ഇന്‍റര്‍ മയാമി

ലീഗ്സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു.മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു.72-ാം മിനിറ്റില തന്റെ രണ്ടാം ഗോളും മയാമിയുടെ വിജയവും മെസി നേടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.