Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 4

◾സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു തയാറാക്കിയ 43 പേരുടെ പട്ടികയില്‍നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ചിരിക്കേയാണ് പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് നിയമനം നടത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു

സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. എ ഐ ക്യാമറ പ്രവ‍ർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ് മന്ത്രി പങ്കുവച്ചത്. ഇക്കാലയളവിൽ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം […]

Posted inലേറ്റസ്റ്റ്

ജീവന്‍ ഉലയുന്ന തൂക്കുപാലം

ലോകത്തെ ഏറ്റവും അപകടകരമായ തൂക്കുപാലത്തിലൂടെ ജീവന്‍ പണയംവച്ചു നടക്കുന്ന ഒരാള്‍ പാക്കിസ്ഥാനിലെ ഹുന്‍സയില്‍ മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ അതിരിട്ടു നില്‍ക്കുന്ന ബോറിക് തടാകത്തിനു കുറുകേയാണു തൂക്കുപാലം. ഇരുമ്പു വടവും കയറുകളും മരപ്പലകകളും കൊണ്ടാണ് ഈ ഹുസൈനി പാലം നിര്‍മ്മിച്ചിരിക്കുന്നത്. പലകകള്‍ പലയിടത്തും നശിച്ചുപോയിട്ടുണ്ട്. ആരെങ്കിലും കയറിയാലോ കാറ്റുവീശിയാലോ ആടിയുലയുന്ന പാലം. ഇങ്ങനെയൊരു പാലത്തിലൂടെ നടന്നാല്‍ ഹുസൈനി ഗ്രാമത്തില്‍നിന്നു സാറാബാദ് ഗ്രാമത്തിലെത്തും. ഈ പാലത്തിലൂടെ സാഹസിക നടത്തത്തിന് വിനോദസഞ്ചാരികള്‍ എത്താറുണ്ട്. ഏഴുപതു വര്‍ഷമായി ഇവിടെ തൂക്കുപാലമുണ്ട്. ഇപ്പോഴത്തെ പാലം 1994 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

കോളേജ് പ്രിന്‍സിപ്പല്‍മാരായി നിയമിക്കാന്‍ തയാറാക്കിയ 43 അംഗ പട്ടികയില്‍നിന്ന് ഉടനേ നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പത്രികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ച പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. തന്റെ […]

Posted inലേറ്റസ്റ്റ്

2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷി എംപിമാര്‍ക്ക് ‘വിജയമന്ത്രങ്ങ’ളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കാനാണ് എംപിമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം.പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള പ്രകോപനം ഉണ്ടായാലും സംയമനത്തോടെ മാത്രം സംസാരിക്കണമെന്നതുള്‍പ്പെടെ വിവിധ നിര്‍ദേശങ്ങളാണ് മോദി ഭരണകക്ഷി പ്രതിനിധികള്‍ക്ക് നല്‍കിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി.വി. സിന്ധുവും, കിഡംബി ശ്രീകാന്തും ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ

രണ്ട് തവണ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവായ പി.വി സിന്ധുവും മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്തും ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിന്ധു, ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, യുവതാരം പ്രിയാൻഷു രജാവത്ത് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിലവിലെ ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജുനാഥ് രണ്ടാം റൗണ്ടിൽ പുറത്തായി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നു

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും പി. രാജീവും പറഞ്ഞു.ആലുവ മാര്‍ക്കറ്റില്‍ നടന്ന തെളിവെടുപ്പില്‍ പെണ്‍കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാണെന്നും      പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ടീം ബീഹാറിലേയ്ക്ക് തിരിക്കുമെന്നും റൂറല്‍ എസ് പി. വിവേക് കുമാര്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം

സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാർക്കറ്റുകളിലുമില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റിൽ 13 ഇനങ്ങളിൽ ചെറുപയർ, വൻ പയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി അടക്കമുള്ള സാധനങ്ങൾ കിട്ടാനില്ല. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയിൽ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി വനിതാ ശിശു വികസന വകുപ്പ് മുഖേന

കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കി. ഇതിനായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1098 ലേക്ക് വിളിക്കുന്ന കോളുകള്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമിലാണ് എത്തുന്നത്. ഈ കോളുകള്‍ ജില്ലകളിലെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ യൂണിറ്റിലേക്ക് അയച്ചു കൊടുക്കുകയും ഉടന്‍ നടപടി സ്വീകരിക്കുന്നതുമാണ്.