സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ് മന്ത്രി പങ്കുവച്ചത്. ഇക്കാലയളവിൽ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തെന്ന് മന്ത്രി വിവരിച്ചു.
ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്റണി രാജു
