Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 4

◾മോദി പരാമര്‍ശത്തിന് അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന സൂററ്റ് സിജെഎം കോടതിയുടേയും ഗുജറാത്ത് ഹൈക്കോടതിയുടേയും ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് വയനാട് എംപിയായി തുടരാന്‍ വഴിയൊരുങ്ങി. പരമാവധി ശിക്ഷ നല്‍കാനുള്ളത്രയും ഗുരുതരമായ കുറ്റം വിചാരണകോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് ബി.ആര്‍. ഗവായ് ഉത്തരവില്‍ പറഞ്ഞു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിക്കുവേണ്ടി വാദിച്ച മനു അഭിഷേക് സിംഗ്വി പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള വിരോധംമൂലം ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങും

2019 ൽ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ രണ്ടുവർഷത്തെ പരമാവധി ശിക്ഷയാണ് സുപ്രിം കോടതി സ്‌റ്റേ ചെയ്തത്.അദ്ദേഹത്തിന്റെ അയോഗ്യത നീങ്ങി എം പി സ്ഥാനം തിരികെ കിട്ടും.വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം അദ്ദേഹത്തിന് തിരികെ ലഭിക്കും.

Posted inബിസിനസ്സ്

അദാനി എന്റര്‍പ്രൈസിന്റെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന

അദാനി ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന. 2023 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 647 കോടിയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 497 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 25,438 കോടിയായി. കല്‍ക്കരി വിലയിലുണ്ടായ കുറവാണ് അദാനിക്ക് തിരിച്ചടിയായത്. അദാനിയുടെ ഏഴ് എയര്‍പോര്‍ട്ടുകളിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കമ്പനി നടത്തുന്ന റോഡ് നിര്‍മ്മാണവും […]

Posted inടെക്നോളജി

കേരളത്തില്‍ 75 ശതമാനം വളര്‍ച്ചയുമായി ഐകൂ

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഉപബ്രാന്‍ഡായ ഐകൂ കഴിഞ്ഞ ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വളര്‍ച്ച. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ കേരളത്തിന്റെ പങ്ക് നാല് ശതമാനമാണ്. ഐകൂവിന് ഏറ്റവുമധികം വില്‍പനയുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പനയില്‍ എട്ട് ശതമാനം കേരളത്തിലാണ്. വിവോ ക്യാമറയ്ക്കും രൂപകല്‍പനയ്ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മികച്ച പ്രകടനം, കരുത്തുറ്റ പ്രോസസര്‍ എന്നിവയ്ക്കാണ് ഐകൂ മുന്‍തൂക്കം നല്‍കുന്നത്. 2020 ഫെബ്രുവരിയിലാണ് ഐകൂവിന്റെ തുടക്കം. […]

Posted inവിനോദം

അക്ഷയ് കുമാര്‍ നായകനായ ‘ഒഎംജി 2’ ട്രെയ്‌ലര്‍

അക്ഷയ് കുമാറിനെ നായകനാക്കി അമിത് റായ് സംവിധാനം ചെയ്ത ‘ഒഎംജി 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം 2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്റെ സീക്വല്‍ ആണ്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. സിബിഎഫ്‌സി നിര്‍ദേശപ്രകാരം 13 മിനിറ്റുകളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ഒഎംജിയില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവഭഗവാന്‍ ആയിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. […]

Posted inവിനോദം

അനൂപ് മേനോന്‍ നായകനായ ചിത്രം ‘നിഗൂഢം’ ടീസര്‍

അനൂപ് മേനോന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അത് അന്വര്‍ഥമാക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ ഒന്നര ലക്ഷം യൂണിറ്റ് മറികടന്ന് ടിവിഎസ് ഐക്യൂബ്

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി. ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ […]

Posted inപുസ്തകങ്ങൾ

ജാനി നകുലന്‍ ജോസഫ്

കിളികള്‍ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയല്‍ തുറന്ന് അവന്‍ തലക്കെട്ടെഴുതി: ജാനി നകുലന്‍ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാന്‍ നകുലന്‍ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവല്‍. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങള്‍. ജീവിതമെന്ന യാഥാര്‍ഥ്യത്തിനും തീരാമോഹങ്ങള്‍ക്കുമിടയില്‍ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വര്‍ത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവല്‍. ‘ജാനി നകുലന്‍ ജോസഫ്’. […]

Posted inആരോഗ്യം

ശരീരത്തിലെ അര്‍ബുദ വളര്‍ച്ച മൂലവും പുറം വേദന ഉണ്ടാകാം

നിസ്സാരമായി കാണേണ്ട ഒന്നല്ല പുറം വേദനയെന്ന് ആരോഗ്യ വിദഗ്ധര്‍. ചിലപ്പോള്‍ ശരീരത്തിലെ അര്‍ബുദ വളര്‍ച്ച മൂലവും പുറം വേദന ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മറ്റ് ഭാഗങ്ങളിലെ അര്‍ബുദം പുറത്തേക്ക് പടരുന്നതിനെ തുടര്‍ന്നാണ് വേദന ആരംഭിക്കുന്നത്. സാധാരണയായി സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, വൃഷണസഞ്ചിയിലെ അര്‍ബുദം, കോളന്‍ അര്‍ബുദം എന്നിവയാണ് ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും പടരാറുള്ളത്. ഇവയെല്ലാം നട്ടെല്ലിനോട് ചേര്‍ന്ന് കിടക്കുന്നതിനാലാണ് ഇത്. 25 ശതമാനം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്കും പുറം വേദന രോഗലക്ഷണങ്ങളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശ അര്‍ബുദം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയം സിഎംഎസ് കോളേജിൽ എസ്‌എഫ്ഐ കെഎസ്‌യു സംഘർഷം

കോട്ടയം സി എം എസ് കോളേജിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിൽ ഇരു സംഘടനകളും കലാപരിപാടികൾ നടത്തിയിരുന്നു. ഇതേ ചൊല്ലിയാണ് വൈകുന്നേരം ക്യാമ്പസിന് മുന്നിൽ എസ്‌ എഫ് ഐ -കെ എസ്‌ യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം ഉണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റു.സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.